വര്‍ണാന്ധത മെഡിക്കല്‍ പ്രവേശനം ഇനി തടസമാകില്ല, വിധി സുപ്രീം കോടതിയുടേത്

ഡല്‍ഹി: വര്‍ണാന്ധതയുടെ പേരില്‍ മെഡിക്കല്‍ പ്രവേശനം നഷ്ടപ്പെട്ടിരുന്നവര്‍ക്ക് ആശ്വസിക്കാം. വര്‍ണാന്ധത മെഡിക്കല്‍ പ്രവേശനത്തിനു തടസമല്ലെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. 2015ല്‍ ത്രിപുര സര്‍ക്കാര്‍ നടത്തിയ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് അടുത്ത അധ്യയന വര്‍ഷം പ്രവേശനം നല്‍കാനും കോടതി നിര്‍ദേശിച്ചു. കോളജുകളും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും ഇവര്‍ക്ക് പ്രവേശനം നിഷേധിച്ചതോടെയാണ് പ്രശ്‌നം സുപ്രീം കോടതിയില്‍ എത്തിയത്.
സവിശേഷ സാഹചര്യവും വസ്തുതകളും കണക്കിലെടുത്ത് ഭരണഘടനയുടെ 142-ാം വകുപ്പ് പ്രകാരമുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ് കോടതിയുടെ ഉത്തരവ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!