ലോകം തലമാറ്റ ശസ്ത്രക്രിയക്ക് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുന്നു

head transplantationന്യൂയോര്‍ക്ക്: ലോകം ആദ്യമായി തലമാറ്റ ശസ്ത്രക്രിയക്ക് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുന്നു. അടുത്ത വര്‍ഷമാദ്യം ആദ്യശസ്ത്രക്രിയ നടക്കുമ്പോള്‍ തല നല്‍കാന്‍ തയ്യാറായി റഷ്യാക്കാരന്‍ വലേറി സ്പിരിദോനോവ് എത്തി. ഇത് വേറെ ശരീരത്തില്‍ മാറ്റിവയ്ക്കും. മസ്തിഷ്‌ക്ക മരണം സംഭവിച്ചവരുടെ ശരീരം ഇതിന് മതിയാകുമെന്ന് കരുതപ്പെടുന്നു.

ഇറ്റാലിയന്‍ ന്യൂറോസര്‍ജന്‍ ഡോ. സെര്‍ജിയോ കനാവെറോയാണ് നേതൃത്വം നല്‍കുന്നത്. ചൈനീസ് സര്‍ജന്‍ സിയാവോ പിങ്ങ് റെന്‍ ആണ് സഹായി. ശസ്ത്രക്രിയ യൂറോപ്പിനും അമേരിക്കക്കും പുറത്ത് ചൈനയിലോ മറ്റേതെങ്കിലും രാജ്യത്തോ ആകും. കൈകളും കാലുകളും മുതല്‍ വൃക്കയും കരളും ഹൃദയവും വരെ മാറ്റിവച്ചിട്ടുള്ള വൈദ്യശാസ്ത്രത്തിന് തലമാറ്റവും അപ്രാപ്യമല്ലായിരിക്കാം. പക്ഷെ ഇന്ന് ഇതിനുള്ള സംവിധാനമുണ്ടോ, ഇത് നടക്കുമോയെന്നതാണ് സംശയവും ആശങ്കയും. ഇതിനെതിരെ ശാസ്ത്രജ്ഞരും ഡോക്ടര്‍മാരും രംഗത്തു വന്നുകഴിഞ്ഞു. ചുമ്മാvaleri ready for head transplatation പ്രതീക്ഷ വളര്‍ത്തുകയാണെന്നാണ് ആരോപണം. രോഗി മരിച്ചാല്‍ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്നാണ് ഒരു ഡോക്ടറുടെ പ്രതികരണം.

31 വയസുള്ള വലേറി റഷ്യന്‍ ടെക്കിയാണ്. അത്യപൂര്‍വ്വമായ വെര്‍ഡിംഗ് ഹോഫ്മാന്‍ എന്ന ജനിതക രോഗം പിടിപെട്ട് ഇഞ്ചിഞ്ചായി മരിക്കുന്ന ഹതഭാഗ്യന്‍. തലച്ചോറിലെയും സുഷുമ്‌നാ നാഡിയിലെയും ഞരമ്പ് കോശങ്ങളും ശരീരത്തിലെ പേശികളും നശിക്കുന്ന രോഗം ബാധിച്ച് വലേറി നാളുകളായി വീല്‍ചെയറിലാണ്.കാലുകള്‍ ചുരുങ്ങി, ചലനമറ്റു. ആഹാരം കഴിക്കുക, കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്യുക, വീല്‍ ചെയര്‍ നിയന്ത്രിക്കുക എന്നിവ മാത്രമാണ് ചെയ്യാന്‍ കഴിയുന്നത്. ഇതും ക്രമണേ നിലയ്ക്കും.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!