ആയുസ് കൂടും, രോഗങ്ങളെ തടയും, ലൈംഗിക ഉത്തേജക ഫലം കൂടിയമാണ് മാതളം

ആയുസ് കൂടും, രോഗങ്ങളെ തടയും, ലൈംഗിക ഉത്തേജക ഫലം കൂടിയമാണ് മാതളം

pomograആയുസ് കൂട്ടും. എല്ലാ രോഗങ്ങളും തടയുന്ന ഒരു ഔഷധ കൂട്ടുകൂടിയാണ് നമ്മുടെ നാട്ടില്‍ കാണുന്ന ഈ ഫലം. ഫലം ഏതെന്നല്ലെ. മാതള നാരങ്ങയെക്കുറിച്ചാണ് പറഞ്ഞത്.

മാതള നാരങ്ങ കഴിച്ചാല്‍ പ്രായത്തെ തോല്‍പ്പിക്കാമെന്നുവരെ പറയുന്നവരുണ്ട്. ആയുസ്സ് കൂട്ടാന്‍ സഹായിക്കും എന്നതാണ് മാതള നാരങ്ങയുടെ ഏറ്റവും വലിയ സവിശേഷത. ഡി.എന്‍.എയുടെ പ്രായമാകുന്ന പ്രക്രീയ സാവധാനത്തിലാക്കാന്‍ കഴിവുള്ള ഫലമാണ് മാതള നാരങ്ങ. പ്രായമാകുമ്പോള്‍ കോശത്തിലെ ഡി.എന്‍.എയ്ക്ക് സംഭവിക്കുന്ന ഓക്‌സീകരണം മാതളത്തിന്റെ സ്ഥിരമായ ഉപയോഗം മൂലം കുറയുമെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുള്ളത്.

ഹൃദയാഘാതവും, മസ്ഥിഷ്‌ക്കാഘാതവും വരാനുള്ള സാധ്യത കുറയ്ക്കുമെന്നും പഠനങ്ങള്‍ പറയുന്നു. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും. ദഹന ശേഷിയും കൂട്ടും. ശരീരത്തില്‍ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കും. മാതള നാരങ്ങ അരച്ചുകലക്കിയ വെള്ളം ദിവസവും സേവിച്ചാല്‍ രക്തം ശുദ്ധമാകും.

ആയുസ്സിനൊപ്പം ലൈംഗിക ഉത്തേജക ഫലം കൂടിയാണ് മാതള നാരങ്ങ. ഒരു ഗ്ലാസ് മാതള ജ്യൂസ് വയാഗ്ര ഗുളികയ്ക്ക് തുല്യമാണ്. മാതളം കഴിച്ചാല്‍ ലൈംഗികതയെ സഹായിക്കുന്ന ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ ശരീരത്തില്‍ കൂടുതലായി ഉണ്ടാകും. അല്‍ഷിമേഴ്‌സിനെയും സ്തനാര്‍ബുദം ഉള്‍പ്പെടെ പലവിധ അര്‍ബുദങ്ങളെയും ഇത് തടയും. മാതളത്തിലെ നിരവധി പോഷകങ്ങള്‍ പല രോഗങ്ങളെയും തടയും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!