വീണ്ടും പോളിയോ വൈറസ്; കണ്ടെത്തിയത് ഹൈദ്രാബാദിലെ മലിന ജലത്തില്‍

polio vaccinationരാജ്യത്ത് വീണ്ടും പോളിയോ വൈറസ് ഭീതി. ഹൈദ്രാബാദ് നഗരത്തിലെ മലിനജലത്തിലാണ് ടൈപ്പ് 2 ഇനത്തില്‍പ്പെടുന്ന പ്രത്യേക തരം വൈറസിനെ കണ്ടെത്തിയത്. തെലുങ്കാനയില്‍ ജാഗ്രതാ നിര്‍ദേശം. പ്രതിരോധ നടപടികള്‍ ശക്തമാക്കി. വൈറസിനെ കണ്ടെത്തിയ ജലത്തിന്റെ സാംപിള്‍ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ജനങ്ങളോട് ജാഗ്രതയോടെയിരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. 2011 ല്‍ പോളിയോ പൂര്‍ണമായും രാജ്യത്ത് നിന്നും തുടച്ചുനീക്കിയിരുന്നു. ഇതിനു ശേഷം ആദ്യമായാണ് ഇന്ത്യയില്‍ പോളിയോ വൈറസിനെ കണ്ടതായി റിപ്പോര്‍ട്ട് ചെയ്യുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!