ശമ്പള വര്‍ദ്ധന: തിങ്കളാഴ്ച മുതല്‍ നഴ്‌സുമാരുടെ അനിശ്ചിതകാല സമരം

തിരുവനന്തപുരം: സുപ്രീം കോടതി മാര്‍ഗ നിര്‍ദേശം അനുസരിച്ചുള്ള ശമ്പളവര്‍ദ്ധന നല്‍കിയില്ലെങ്കില്‍ തിങ്കളാഴ്ച മുതല്‍ നഴ്‌സുമാരുടെ അനിശ്ചിത കാല സമരം. 326 ആശുപത്രികളില്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ വ്യക്തമാക്കി. 20,000 രൂപ അടിസ്ഥാന ശമ്പളം പ്രഖ്യാപിക്കുന്ന ആശുപത്രികളെ സമരത്തില്‍ നിന്ന് ഒഴിവാക്കും.

ഈ മാസം 17 മുതല്‍ സ്വകാര്യ ആശുപത്രികളില സമ്പൂര്‍ണ്ണ പണിമുടക്ക് നടത്താന്‍ സംഘടനയുടെ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. സെക്രട്ടേറിയറ്റിനു മുന്നില്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ മരണം വരെ നിരാഹാരം കിടക്കും. സര്‍ക്കാര്‍ പ്രഖ്യാപിച്ച മിനിമം ശമ്പളത്തിലെ പൊള്ളത്തരങ്ങള്‍ ജനങ്ങളെ അറിയിക്കാനുള്ള നടപടികള്‍ അടക്കം 13നു ചേരുന്ന സംസ്ഥാന കൗണ്‍സില്‍ തീരുമാനിക്കും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!