ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന പുരുഷന്മാര്‍ക്ക് സംഭവിക്കുന്നതെന്ത് ?

പുരുഷന്‍മാര്‍ പൊതുവേ ലൈംഗിക അതിക്രമങ്ങളില്‍ കുറ്റവാളികളായിട്ടാണ് പ്രത്യക്ഷപ്പെടാറ്. എന്നാല്‍, അത്തരം അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന പുരുഷന്‍മാര്‍ക്ക് എന്തുസംഭവിക്കുന്നു ? സ്ത്രീകളെപോലെ മാനസിക വൈകല്യവും വിഷാദവും ഇവരും അനുവഭിക്കുന്നുവെന്ന വെളിപ്പെടുത്തലുമായി പുതിയ ഗവേഷണം.

വിഷാദരോഗം, പിരിമുറുക്കം, ഭയം, ഉത്കണ്ഠ, മദ്യ ഉപഭോഗം, നിയമവിരുദ്ധ ലഹരി വസ്തുക്കളുടെ ഉപയോഗം തുടങ്ങിയ നിരവധി മാനസികാരോഗ്യ പ്രശ്‌നങ്ങളിലേക്കാണ് ബലാത്സംഗം ഉള്‍പ്പെടെയുള്ള അനാവശ്യ ലൈംഗിക സമ്പര്‍ക്കങ്ങള്‍ കൊണ്ടെത്തിക്കുന്നത്. ലൈംഗിക അധിക്ഷേപങ്ങള്‍ ആണ്‍കുട്ടികളിലോ പ്രായപൂര്‍ത്തിയായവരിലോ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ സംബന്ധിച്ചോ സ്ത്രീകളിലും പുരുഷന്മാറിലും ഉണ്ടാക്കുന്ന മാറ്റങ്ങളുടെ താരതമ്യം സംബന്ധിച്ചോ പഠനങ്ങള്‍ കുറവാണ്. അടുത്തിയെ ഇത്തരമൊരു പഠനം പുറത്തുവന്നു.

വിഷാദവും വിഷാദ രോഗങ്ങളും ഇത്തരം അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകളില്‍ കൂടുതലായി ഉണ്ടാകുമ്പോള്‍ പുരുഷന്മാരില്‍ ദേഷ്യവും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാനുള്ള പ്രവണതയും വര്‍ദ്ധിക്കുന്നവെന്നാന് വിമണ്‍ ആന്റ് ക്രിമിനല്‍ ജസ്റ്റിസ് പ്രസിദ്ധീകരിച്ച ഈ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

അമേരിക്കയിലെ ഫ്‌ളോറിഡ അറ്റ്‌ലാറ്റിക് യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പ്രൊഫസര്‍ ലിസ ഡാറിയോയുടെ നേതൃത്വത്തിലുള്ള സംഘം അമേരിക്കയിലെ 11,860 മുതിര്‍ന്ന പൗരന്മാരൊണ് (5,922 പുരുഷന്മാര്‍, 5938 സ്ത്രീകള്‍) പഠനത്തില്‍ ഉള്‍പ്പെടുത്തിയത്. ലൈംഗികാതിക്രമങ്ങളില്‍ ഇരകളായ കുട്ടികള്‍ ലൈംഗിക അതിക്രമണത്തിനു വിധേയരല്ലാത്തവരെ അപേക്ഷിച്ച് കൂടുതല്‍ വിഷാദ രോഗികളായിക്കുമെന്നാണ് പ്രധാന കണ്ടെത്തല്‍.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!