വിതരണത്തിനായി കൊണ്ടുവന്ന പാലില്‍ ഹൈഡ്രജന്‍ പെറോക്‌സൈഡിന്റെ അംശം

വിതരണത്തിനായി കൊണ്ടുവന്ന പാലില്‍ ഹൈഡ്രജന്‍ പെറോക്‌സൈഡിന്റെ അംശം

പാലക്കാട് : തമിഴ്‌നാട്ടിലെ ഡിണ്ടിക്കലില്‍ നിന്ന് വിതരണത്തിനായി കൊണ്ടുവന്ന പായ്ക്കറ്റ് പാലില്‍ ഹൈഡ്രജന്‍ പെറോക്‌സൈഡിന്റെ അംശം. ക്ഷീരവികസന വകുപ്പിന്റെ മീനാക്ഷിപുരത്തെ സ്ഥിരം പാല്‍ പരിശോധനാകേന്ദ്രമാണ് ഡിണ്ടിക്കല്‍ എ.ആര്‍. ഡയറി ഫുഡ്‌സ് ലിമിറ്റഡിന്റെ പാല്‍ വണ്ടിയിലെ കവറുകളില്‍ ഹൈഡ്രജന്‍ പെറോക്‌സൈഡിന്റെ അംശം കണ്ടെത്തിയത്. പരിശോധനയെത്തുടര്‍ന്ന് പാലും വണ്ടിയും ഭക്ഷ്യസുരക്ഷാവകുപ്പിന് കൈമാറി. വണ്ടി കേരളത്തിനകത്തേക്ക് കടത്തിവിടാതെ തിരിച്ചയയ്ക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

മലബാര്‍ മില്‍ക്ക് എന്ന പേരിലുള്ളതായിരുന്നു കവറുകള്‍. മുറിവുകള്‍ ക്‌ളീന്‌ചെയ്യാനും മൗത്ത് വാഷിന്റെ ഘടകമായും ഹൈഡ്രജന്‍ പെറോക്‌സൈഡ് ഉപയോഗിക്കാറുണ്ട്. ഇത് പാലില്‍ ചേര്‍ക്കാന്‍ അനുവാദമില്ലാത്ത രാസപദാര്‍ഥമാണ്.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!