ഹെപ്പറ്റെറ്റിസ് പുരുഷന്മാരില്‍ വന്ധ്യത വര്‍ദ്ധിപ്പിക്കും

ഇന്ന് ലോക ഹെപ്പറ്റെറ്റിസ് ദിനം

മദ്യപാനം, അമിത വണ്ണം, പ്രമേഹം, വ്യായാമം ഇല്ലായ്മ വിഷപച്ചക്കറികളുടെ ഉപയോഗം, സ്വയം ചികിത്സ തുടങ്ങി വിവിധ കാരണങ്ങളാല്‍ കരളിനു വീക്കമുണ്ടാകുന്ന അവസ്ഥയാണ് ഹെപ്പറ്റൈറ്റിസ്. ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം ലോകത്ത് 325 ദശലക്ഷം പേര്‍ ഹെപ്പറ്റൈറ്റിസ് ബി വൈറസ് (എച്ച്.ബി.വി) അല്ലെങ്കില്‍ ഹെപ്പറ്റൈറ്റിസ് സി വൈറസ്(എച്ച്.സി.വി) അണുബാധയുള്ളവരാണ്. ഇന്ത്യയിലാകട്ടെ, 40 ദശലക്ഷം പേര്‍ ഗുരുതരമായ എച്ച്.ബി.വി. ബാധിതരാണ്. ആറു മുതല്‍ 12 ലക്ഷം വരെ ആളുകള്‍ക്ക് എച്ച്.സി.വി. ബാധയുണ്ട്.

അണുബാധിതരില്‍ ഭൂരിപക്ഷം പേരും ജീവന്‍രക്ഷാ പരിശോധനകള്‍ക്കോ ചികിത്സകള്‍ക്കോ വിധേയരാകാത്തവരാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ 2017ലെ ആഗോള ഹെപ്പറ്റെറ്റിന് റിപ്പോര്‍ട്ടിലെ ഒരു കണ്ടെത്തല്‍. ഇതാണ് ദശലക്ഷകണക്കിന് ആളുകളില്‍ കരള്‍ രോഗം, കാന്‍സര്‍, മരണം തുടങ്ങിയവ ഉണ്ടാക്കുന്നത്. പുരുഷന്മാരുടെ വന്ധ്യതയ്ക്കുള്ള ഒരു പ്രധാന കാരണവും എച്ച്.ബി.വി ആണ്. എച്ച്.ബി.വി ബാധിതര്‍ക്ക് രോഗബാധയില്ലാത്തവരെ അപേക്ഷിച്ച് വന്ധ്യത അനുഭവപ്പെടാന്‍ 1.59 മടങ്ങ് കൂടുതല്‍ സാധ്യതയാണുള്ളതെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!