ഹാര്‍ലിക്വിന്‍ ശിശു മരണത്തിന് കീഴടങ്ങി

harlequin kidനാഗ്പൂര്‍: ഇന്ത്യയില്‍ പിറന്ന ആദ്യ ഹാര്‍ലിക്വിന്‍ ശിശു മരണത്തിന് കീഴടങ്ങി. നാഗ്പൂരിലെ ലത മങ്കേഷ്‌കര്‍ ആശുപത്രിയിലാണ് രണ്ട് ദിവസം പ്രായമുള്ള കുട്ടി മരണത്തിന് കീഴടങ്ങിയത്. ചര്‍മ്മമില്ലാതെ പിറക്കുന്ന അപൂര്‍വ ജനിതക തകരാറാണ് ഹാര്‍ലിക്വിന്‍ ശിശുക്കളുടെ പിറവിക്ക് കാരണമാകുന്നത്. ഇത്തരം കുട്ടികളില്‍ ആന്തരികാവയവങ്ങള്‍ പുറത്ത് ദൃശ്യമാണ്.മഹാരാഷ്ട്രയിലെ വിദര്‍ഭ സ്വദേശിനിയായ 23കാരിയാണ് ഹാലിക്വിന്‍ ശിശുവിന് ജന്മം നല്‍കിയത്. ശനിയാഴ്ചയാണ് ഈ പെണ്‍കുഞ്ഞ് പിറന്നത്. തിങ്കളാഴ്ച രാവിലെ ശ്വാസതടസം നേരിട്ടതോടെയാണ് കുട്ടിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!