ഗര്‍ഭിണികള്‍ പാരിസ്ഥിതിക മലിനീകരണ പ്രദേശങ്ങള്‍ ജീവക്കുന്നത് അടുത്ത മൂന്നു തലമുറകള്‍ക്ക് ആസ്മ സമ്മാനിക്കും

പാരിസ്ഥിതിക മലിനീകരണം സംഭവിക്കുന്ന മേഖലകളില്‍ കഴിയുന്ന ഗര്‍ഭിണികളെ ആശങ്കിയിലാക്കുന്ന ഒരു പഠനം കഴിഞ്ഞ ദിവസം പുറത്തുവന്നു. ഇത്തരം മേഖലകളിലെ വാസം കുഞ്ഞിന് ആസ്മ രോഗം പിടിപെടാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. അതാകട്ടെ, അടുത്ത മൂന്നു തലമുറയെ വരെ ബാധിക്കുകയും ചെയ്യാം. അമേരിക്കല്‍ ജേര്‍ണല്‍ ഓഫ് ഫിസിയോളജി- ലങ്ക് സെല്ലുലാര്‍ ആന്റ് മോളിക്കുലാര്‍ ഫിസിയോളജി പ്രസിദ്ധീകരിച്ച പുതിയ പഠനത്തിലാണ് ഈ വെളിപ്പെടുത്തലുള്ളത്.

ഡീസല്‍ ഉപയോഗത്തെ തുടര്‍ന്ന് മലിനമായ വായു, മലിനമായ നഗരവായു തുടങ്ങിയവ ശ്വസിച്ചിരുന്ന മൂന്നു തലമുറ എലികളിലാണ് പഠനം നടത്തിയത്. ആലര്‍ജി വരുന്ന കോശങ്ങളുടെ കൂടുതലായി സാന്നിദ്ധ്യമാണ് സീസല്‍ ഉപയോഗത്തെ തുടര്‍ന്ന് മലിനമായ പ്രദേശത്തുള്ള പഠനത്തില്‍ കണ്ടെത്തിയത്. ആസ്്മ സാധ്യത വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങളും കണ്ടെത്തി. ആദ്യ രണ്ടു തലമുറകളില്‍ കൂടുതലായിരുന്ന രോഗ സാധ്യതകള്‍ മൂന്നാമത്തെ തലമുറയില്‍ കുറയുന്നതും ഗവേഷകര്‍ തിരിച്ചറിഞ്ഞു. പാരിസ്ഥിതിക മലിനീകരണം ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ ജനിതകഘടനയിലും മാറ്റങ്ങള്‍ വരുത്തുന്നുവെന്നാണ് തിരിച്ചറിഞ്ഞിട്ടുള്ളത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!