ഇമാന്‍ ചിരിക്കുന്നു, കൈകൊണ്ട് ഭക്ഷണം കഴിക്കുന്നു, ഭാരം കുറഞ്ഞു…

ഇപ്പോള്‍ ഇമാന്‍ ചിരിക്കുന്നു. കൈകള്‍ അനക്കാം. ഭക്ഷണവും മരുന്നും എടുത്തു കഴിക്കാം. വാക്കുകള്‍ മുറിഞ്ഞുപോകാതെ സംസാരിക്കാന്‍ കഴിയുന്നു… മാസങ്ങള്‍ക്കു മുമ്പ് പ്രത്യേക വിമാനത്തില്‍ ചികിത്സയ്ക്കായി ഇന്ത്യയിലെത്തിച്ച ലോകത്തെ ഏറ്റവും ഭാരം കൂടിയ വനിതാ ഇമാന്‍ ഇപ്പോള്‍ അബുദാബിയില്‍ സുഖം പ്രാപിക്കുകയാണ്. ഇമാന്റെ ഭാരം നൂറു കിലോയില്‍ താഴെ എത്തിയെന്ന് ചികിത്സിക്കുന്ന ഡോക്ടര്‍മാരുടെ സംഘം പറയുന്നു.

ജൂണിലാണ് അബുദാബിയിലെ വി.പി.എസ് ഹെല്‍ത്ത് കെയര്‍ ആശുപത്രിയില്‍ ഇമാന്റെ ചികിത്സ തുടങ്ങിയത്. മുംബൈയില്‍ ചികിത്സ വിവാദമായ സാഹചര്യത്തിലായിരുന്നു ഇവിടേക്ക് മാറ്റിയത്. മുംബൈയില്‍ എത്തിക്കുമ്പോള്‍ ഇമാന് 500 കിലോയിലധിം ഭാരമുണ്ടായിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!