രോഗിക്ക് കൊടുത്ത കഷായത്തിന്റെ വിശ്വാസ്യത തെളിയിക്കാന്‍ സ്വയം കഴിച്ചു; ഒമ്പത് വര്‍ഷമായി അബോധാവസ്ഥയിലായിരുന്ന ആയുര്‍വേദ ഡോക്ടര്‍ മരിച്ചു

doctor-bijuമൂവാറ്റുപുഴ: രോഗിക്ക് കൊടുത്ത കഷായത്തിന്റെ വിശ്വാസ്യത തെളിയിക്കാന്‍ സ്വയം കഴിച്ചു കാണിച്ചത്തിനെ തുടര്‍ന്ന് ഒമ്പത് വര്‍ഷമായി അബോധാവസ്ഥയിലായിരുന്ന ആയുര്‍വേദ ഡോക്ടര്‍ മരിച്ചു. മൂവാറ്റുപുഴ പായിപ്ര പണ്ടിരിയില്‍ ഡോ.പി.എ ബൈജു (38) ആണ് ഇന്ന് മരിച്ചത്. 2007 ജനുവരി 25 നാണ് സംഭവം. ബൈസണ്‍ വാലി ആയുര്‍വേദ ക്ലിനിക്കില്‍ ഡോക്ടറായിരുന്ന ബൈജു രോഗിക്കു കുറിച്ചു കൊടുത്ത മരുന്നില്‍ വിഷം കലര്‍ന്നിരുന്നുവെന്ന് ആരോപണമുയര്‍ന്നു. അസ്വസ്ഥതകളുമായി ക്ലിനിക്കിലെത്തിയ രോഗിയുടെയും ബന്ധുക്കളുടെയും മുന്നില്‍ മരുന്നു ബൈജു കുടിച്ചു കാണിച്ചു. മരുന്നില്‍ അസ്വാഭിവകമായി ഒന്നുമില്ലെന്നു ബോധ്യപ്പെടുത്തുകയായിരുന്നു ലക്ഷ്യം. എന്നാല്‍ മരുന്നു കുടിച്ച ബൈജു ഉടനെ തളര്‍ന്നു വീഴുകയായിരുന്നു.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!