മൊബൈല്‍ കളിക്കാന്‍ കൊടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്, കുട്ടികളുടെ കണ്ണ്…

മൊബൈല്‍, കമ്പ്യൂട്ടര്‍, ടി.വി എന്നിവ അമിതമായി ഉപയോഗിക്കുന്നവരുടെ കൂട്ടത്തിലാണ് നിങ്ങള്‍ ? എങ്കില്‍ ഡ്രൈ ഐ രോഗത്തിന്റെ ലക്ഷണങ്ങള്‍ നിങ്ങളില്‍ കണ്ടു തുടങ്ങിയിട്ടുണ്ടാകം.

ഡിജിറ്റല്‍ ഉപകരണങ്ങള്‍ അമിതമായി ഉപയോഗിക്കുന്നവ ഡ്രൈ ഐ സിന്‍ഡ്രോം എന്ന നേത്രരോഗം വലിയ തോതില്‍ വര്‍ദ്ധിക്കുന്നതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അടുത്തിടെ പുറത്തു വന്നിട്ടുള്ള പഠനങ്ങളും ഇതു ശരിവയ്ക്കുന്നു. ചെറിയ കുട്ടികള്‍ ദീര്‍ഘനേരം കണ്ണുകളടയ്ക്കാതെ ഡിജിറ്റല്‍ ഉപകരണങ്ങളിലേക്ക് നോക്കി ഇരിക്കുന്നത് അവരെ രോഗത്തിലേക്ക് കൊണ്ടെത്തിക്കും.

കൊച്ചുകുട്ടികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ കഴിപ്പാട്ടമായി നല്‍കുന്നവര്‍ക്ക് നേത്രരോഗ വിദഗ്ധര്‍ വലിയ മുന്നറിയിപ്പാണ് നല്‍കുന്നത്. ഇത്തരം പ്രശ്‌നങ്ങളുമായി എത്തുന്നവരുടെ എണ്ണം കേരളത്തിലും വര്‍ദ്ധിക്കുന്നതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കണ്ണില്‍ കണ്ണുനീര്‍ ഉല്‍പ്പാദിപ്പിക്കപ്പെടാതാവുകയോ,  വേഗത്തില്‍ ബാഷ്പീകരിക്കപ്പെടുകയോ ചെയ്യുമ്പോഴാണ് രോഗാവസ്ഥയിലെത്തുന്നത്.

യൂണിവേഴ്‌സിറ്റി ഓഫ് ഹോസ്റ്റണിലെ ഡോ. ആംബര്‍ ഗ്യൂം ജിയാന്‍നോണി കണ്ണുകള്‍ക്കുണ്ടാകുന്ന സ്‌ട്രെയിന്‍ കുറയ്ക്കാന്‍ മുന്നോട്ടുവച്ചത് 20:20:20 പ്രതിവിധിയാണ്. ഡിജിറ്റല്‍ ഉപകരണങ്ങള്‍ വീക്ഷിക്കുന്ന ഓരോ 20 മിനിട്ടിലും 20 സെക്കന്‍ഡ് ബ്രേക്ക്. അതും ഡിജിറ്റല്‍ ഉപകരണം വീക്ഷിക്കേണ്ടത് 20 അടി അകലത്തിലിരുന്നുവേണും.

 

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!