ആര്‍.സി.സി.യില്‍ നിന്ന് രക്തം സ്വീകരിച്ച ഒമ്പതു വയസുകാരിക്ക് എയ്ഡ്‌സ് ബാധയെന്ന് സംശയം

ആര്‍.സി.സി.യില്‍ നിന്ന് രക്തം സ്വീകരിച്ച ഒമ്പതു വയസുകാരിക്ക് എയ്ഡ്‌സ് ബാധയെന്ന് സംശയം

തിരുവനന്തപുരം: ആര്‍.സി.സി.യില്‍ നിന്ന് രക്തം സ്വീകരിച്ച ഒമ്പതു വയസുകാരിക്ക് എയ്ഡ്‌സ് ബാധിച്ചുവെന്ന് സംശയം. രക്ഷിതാക്കളുടെ പരാതിയില്‍ മെഡിക്കല്‍ കോളജ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

മാര്‍ച്ചില്‍ രക്താര്‍ബുദത്തെ തുടര്‍ന്ന് ആര്‍.സി.സിയില്‍ റേഡിയേഷന്‍ തെറാപ്പിക്ക് വിധേയയായ കുട്ടിക്കാണ് ഇപ്പോള്‍ എച്ച്.ഐ.വി. പോസിറ്റീവ് കണ്ടെത്തിയിരിക്കുന്നത്. റേഡിയേഷന്‍ തെറാപ്പിക്കുശേഷം രക്തത്തില്‍ കൗണ്ട് കുറഞ്ഞതിനെ തുടര്‍ന്ന് ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ നടത്തി. അതിനുശേഷമുള്ള പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിലാണ് രക്ഷകര്‍ത്താക്കള്‍ പോലീസിനെ സമീപിച്ചിട്ടുള്ളത്. കഴക്കൂട്ടം സൈബര്‍ സിറ്റി എ.സി. പ്രമോദ് കുമാറിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളജ് എസ്.ഐ. ഗിരീഷും സംഘവും അന്വേഷണം ആരംഭിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!