ചികിത്സാ പിഴവ്: ചില്ലുകൊണ്ടു മുറിവേറ്റ്‌ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടിയ രണ്ടുവയസുകാരന്‍ മരിച്ചു

ചികിത്സാ പിഴവ്: ചില്ലുകൊണ്ടു മുറിവേറ്റ്‌ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടിയ രണ്ടുവയസുകാരന്‍ മരിച്ചു

child diedകൊയിലാണ്ടി: ചില്ലുകൊണ്ടു മുറിവേറ്റ്‌ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടിയ രണ്ടുവയസുകാരന്‍ മരിച്ചു. കൊയിലാണ്ടി പൂക്കാട്‌ ഉണ്ണിത്താളി നാസറിന്റേയും സുലൈമത്തിന്റേയും മകന്‍ ഷഹല്‍(രണ്ടര)ആണ്‌ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്‌.
കഴിഞ്ഞ ദിവസം വൈകിട്ടാണ്‌ സംഭവം. കുട്ടിക്കു നല്‍കിയ ചികിത്സയിലെ പിഴവാണ്‌ മരണത്തിനിടയാക്കിയെന്നാരോപിച്ച ബന്ധുക്കള്‍ നല്‍കിയ പരാതി പ്രകാരം നടക്കാവ്‌ പോലീസ്‌ കേസെടുത്തു. അസ്വാഭാവിക മരണത്തിനാണ്‌ കേസെടുത്തതെന്നും അന്വേഷണത്തില്‍ പിഴവ്‌ കണ്ടെത്തിയാല്‍ ബന്ധപ്പെട്ടവര്‍ക്കെതിരേ കേസെടുക്കുമെന്നും നടക്കാവ്‌ പോലീസ്‌ അറിയിച്ചു. കഴിഞ്ഞ ദിവസം ഉച്ചയോടെ കുട്ടിക്കു വീട്ടുകാര്‍ ഭക്ഷണം നല്‍കുന്നതിനിടെ ചില്ല്‌ ഗ്ലാസ്‌ വീണുടഞ്ഞ്‌ ഷഹലിന്റെ മുഖത്ത്‌ മുറിവേല്‍ക്കുകയായിരുന്നു.
മുറിവേറ്റ ഉടനെ പ്രാഥമിക ചികിത്സയ്‌ക്കായി സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട്‌ വിദഗ്‌ധ ചികിത്സയ്‌ക്കായി കോഴിക്കോട്‌ എരഞ്ഞിപ്പാലത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. ഡോക്‌ടര്‍മാരുടെ നിര്‍ദേശ പ്രകാരം മുഖശസ്‌ത്രക്രിയക്കായി അനസ്‌തേഷ്യ നല്‍കിയതോടെ കുട്ടിയുടെ ആരോഗ്യനില വഷളാവുകയായിരുന്നു. തുടര്‍ന്നു മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപേയെങ്കിലും ഷഹലിന്റെ ജീവന്‍ രക്ഷിക്കാനായില്ല.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!