മരുന്നു കമ്പനികളുടെ തെറ്റായ അവകാശവാദ പരസ്യങ്ങള്‍; കേന്ദ്രം നടപടിക്ക്

മരുന്നു കമ്പനികളുടെ തെറ്റായ അവകാശവാദ പരസ്യങ്ങള്‍; കേന്ദ്രം നടപടിക്ക്

ഡല്‍ഹി: മരുന്നുകളുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്കെതിരെ കേന്ദ്രം.  തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്ന മരുന്നുകളുടെ പരസ്യങ്ങള്‍ തടയാൻ കേന്ദ്രം നടപടികൾ കർക്കശമാക്കുന്നു. ആയുര്‍വേദ, സിദ്ധ, യൂനാനി, ഹോമിയോപ്പതി തുടങ്ങിയവയുടെയും ലഹരി പദാര്‍ഥങ്ങളുടെയും പരസ്യങ്ങള്‍ സംപ്രേഷണം ചെയ്യുന്നതിനെതിരേയാണു സര്‍ക്കാരിന്റെ മുന്നറിയിപ്പ്. ഇത്തരത്തിലുള്ള പരസ്യങ്ങൾ കാണിക്കുന്ന ടിവി ചാനലുകള്‍ക്ക് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഉല്‍പ്പന്നങ്ങള്‍ക്കു കൃത്യമായ ലൈസന്‍സ് ഉണ്ടെന്ന് ചാനലുകള്‍ ഉറപ്പു വരുത്തണമെന്നും അല്ലാത്ത പക്ഷം നടപടിയുണ്ടാകുമെന്നും മന്ത്രാലയം അറിയിച്ചു. ആയുഷ് മന്ത്രാലയത്തിന്റെ പരാതിയെ തുടര്‍ന്നാണു വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ നടപടി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!