കുട്ടനാട്ടില്‍ പക്ഷിപ്പനി; മനുഷ്യരിലേക്ക് പകരില്ലെന്ന് നിഗമനം

കുട്ടനാട്ടില്‍ പക്ഷിപ്പനി; മനുഷ്യരിലേക്ക് പകരില്ലെന്ന് നിഗമനം

bird-flu-picആലപ്പുഴ: കുട്ടനാട്ടില്‍ ഭീതി വിതച്ച് വീണ്ടും പക്ഷിപ്പനി. താറാവുകള്‍ കൂട്ടത്തോടെ ചത്തത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പക്ഷിപനി സ്ഥിരീകരിച്ചത്. നീലംപേരുര്‍, തകഴി, രാമങ്കരി എന്നിവിടങ്ങളിലാണ് താറാവുകള്‍ കൂട്ടത്തോടെ ചത്തത്. അതേസമയം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. മനുഷ്യരിലേക്ക് പകരുന്ന വിഭാഗത്തില്‍പ്പെതല്ല ഇപ്പോള്‍ കണ്ടെത്തിയ പനിയെന്നാണ് പ്രാഥമിക നിഗമനം. രണ്ടു വര്‍ഷം മുമ്പ് മാരകമായ പക്ഷിപ്പനി ആലപ്പുഴയില്‍ കണ്ടെത്തിയിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!