കൃത്രീമ മധുരം ഭാരം കുറയ്ക്കില്ല, സമ്മാനിക്കുന്നത് ഒരുകൂട്ടം രോഗങ്ങള്‍

കൃത്രീമ മധുരം ഭാരം കുറയ്ക്കില്ല, സമ്മാനിക്കുന്നത് ഒരുകൂട്ടം രോഗങ്ങള്‍

ആഹാരത്തില്‍ മധുരത്തിനു പകരം കൃത്രിമ മധുരം ഉപയോഗിക്കുന്നത് സുരക്ഷിതമാണോ ? അല്ലെന്നാണ് ഈ രംഗത്തുനിന്നുള്ള പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ശരീരഭാരം കൂടുന്നതിനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ടൈപ്പ് 2 ഡയബറ്റിസ് എന്നിവ കൃത്രിക മധുരത്തിന്റെ ഉപയോഗം ക്ഷണിച്ചു വരുത്തുമെന്നാണ് അടുത്തിടെയുള്ള 37 പഠനങ്ങളുടെ വിശകലനം വ്യക്തമാക്കുന്നത്.

ഇതിനുള്ള തെളിവുകള്‍ അടുത്തിടെ പ്രസിദ്ധകരിക്കപ്പെട്ട പഠനങ്ങളിലുണ്ടെന്ന് വിന്നിപെഗിലെ മാനിറ്റോബ സര്‍വകലാശാലയിലെ പ്രമുഖ ഗ്രന്ഥകാരന്‍ മേഘന്‍ ആസാദ് ചൂണ്ടിക്കാട്ടുന്നു. 30 പഠനങ്ങള്‍ക്കായി വിധേയരാക്കപ്പെട്ട 4,05,907 പേരില്‍ ഭാരം, പൊണ്ണത്തടി, രക്തസമ്മര്‍ദ്ദം തുടങ്ങിയ ചെറിയ തോതില്‍ ഉയര്‍ന്നത് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!