കേരളത്തില്‍ സെറിബ്രല്‍ മലേറിയ സ്ഥിരീകരിച്ചു

mosquitoകോഴിക്കോട്: കേരളത്തില്‍  സെറിബ്രല്‍ മലേറിയ സ്ഥിരീകരിച്ചു. കോഴിക്കോട് ഏലത്തൂരിലുള്ള ഒരു വീട്ടിലെ അഞ്ച് പേര്‍ക്കാണ് അതീവ ഗുരുതരമായ സെറിബ്രല്‍ മലേറിയ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.  രണ്ട് പേര്‍ കുട്ടികളാണ്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

കൊതുകുകളില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്ന മലേറിയ രോഗത്തിന് ഫലപ്രഥമായ ചികിത്സ ലഭിക്കാതെ വരുമ്പോള്‍ അത് തലച്ചോറിനെ ബാധിക്കുന്ന അവസ്ഥയാണ് സെറിബ്രല്‍ മലേറിയ. മലേറിയ അണുബാധയുടെ ഏറ്റവും ഗുരുതരമായ അവസ്ഥ കൂടിയാണിത്. കൃത്യമായ ചികിത്സ നല്‍കിയില്ലെങ്കില്‍ മരണം വരെ സംഭവിക്കാവുന്ന രോഗംകൂടിയാണിത്. രോഗം പടരുന്നത് തടയാന്‍ ആരോഗ്യ വകുപ്പ് കര്‍ശന നടപടികള്‍ സ്വീകരിച്ചു. കോഴിക്കോട് നഗരത്തിലും പരിസരപ്രദേശങ്ങളിലും രക്ത പരിശോധന ഊര്‍ജിതമാക്കാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!