ജിഷയുടെ ശരീരത്തില്‍ 38 വിരളടയാളങ്ങള്‍

jishaപെരുമ്പാവൂര്‍: കൊലചെയ്യപ്പെട്ട ജിഷയുടെ ശരീരത്തില്‍ 38 മുറിവുകളെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ജിഷയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം നടന്നു. ആന്തരിക അവയവങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയതിന്റെ റിപ്പോര്‍ട്ടില്‍ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ആലപ്പുഴ മെഡിക്കല്‍ കോളജ് അധികൃതര്‍ പോലീസിന് കൈമാറി. ഓരോ മുറിവിന്റെയും ആഴവും വിശദാംശങ്ങളും ഉള്‍പ്പെടുന്ന അഞ്ച് പേജുള്ള റിപ്പോര്‍ട്ടാണ് കൈമാറിയിട്ടുള്ളത്. ഫോറന്‍സിക് വിഭാഗം ഡെപ്യൂട്ടി പോലീസ് സര്‍ജന്‍ ഡോ. ലിസ ജോണിന്റെ നേതൃത്വത്തിലാണ് മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!