ബ്രെഡ്‌ ബ്രാന്‍ഡുകളില്‍ മാരകമായ രാസവസ്‌തുക്കള്‍

ഡല്‍ഹി: മുപ്പത്തിയെട്ട്‌ ബ്രെഡ്‌ ബ്രാന്‍ഡുകളില്‍ മാരകമായ രാസവസ്‌തുക്കള്‍ ചേര്‍ത്തിട്ടുണ്ടെന്നു റിപ്പോര്‍ട്ട്‌. വിവിധ രാജ്യങ്ങള്‍ നിരോധിച്ച പൊട്ടാസ്യം ബ്രോമേറ്റ്‌, പൊട്ടാസ്യം അയഡേറ്റ്‌ എന്നിവയുടെ സാന്നിധ്യം ബ്രെഡ്‌ അടക്കമുള്ള ഭക്ഷ്യവസ്‌തുക്കളില്‍ സ്‌ഥിരീകരിച്ചതായി സി.എസ്‌.ഇ. റിപ്പോര്‍ട്ട്‌ ചെയ്‌തു. ബ്രഡ്‌, ബണ്‍ തുടങ്ങിയ പായ്‌ക്ക്‌ ചെയ്‌ത ഭക്ഷ്യവസ്‌തുക്കളില്‍ കേന്ദ്ര പരിസ്‌ഥിതി, ശാസ്‌ത്ര വകുപ്പാണ്‌ (സി.എസ്‌.ഇ.) പരിശോധന നടത്തിയത്‌.
റിപ്പോര്‍ട്ടിന്റെ പശ്‌ചാത്തലത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം അന്വേഷണത്തിന്‌ ഉത്തരവിട്ടു. പൊട്ടാസ്യം ബ്രോമേറ്റ്‌, പൊട്ടാസ്യം അയഡേറ്റ്‌ എന്നിവ മനുഷ്യരില്‍ അര്‍ബുദത്തിനു കാരണമാകും. കൂടാതെ തൈറോയിഡില്‍ ക്രമഭംഗമുണ്ടാക്കാനും ഇവയ്‌ക്കാകും. സി.എസ്‌.ഇയുടെ പോല്യൂഷന്‍ മോണിറ്ററിങ്‌ ലബോറട്ടറിയിലാണ്‌ (പി.എം.എല്‍.) പരിശോധന നടത്തിയത്‌.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!