ഗര്‍ഭസ്ഥശിശുക്കളുടെ ലിംഗ നിര്‍ണയ പരിശോധനാ നയത്തില്‍ കേന്ദ്രസര്‍ക്കാര്‍ മാറ്റംവരുത്തിയേക്കും

ന്യൂഡല്‍ഹി: ഗര്‍ഭസ്ഥശിശുക്കളുടെ ലിംഗ നിര്‍ണയ പരിശോധനാ നയത്തില്‍ കേന്ദ്രസര്‍ക്കാര്‍ മാറ്റംവരുത്തിയേക്കും. നിലവില്‍ ഇന്ത്യയില്‍ ഗര്‍ഭസ്ഥ ശിശുക്കളുടെ ലിംഗ നിര്‍ണയ പരിശോധന നിരോധിച്ചിരിക്കുകയാണ്. എന്നാല്‍ പെണ്‍ഭ്രൂണഹത്യ വ്യാപകമാകുന്ന സാഹചര്യത്തിലാണ് നയത്തില്‍ മാറ്റംവരുത്താന്‍ കേന്ദ്രം ആലോചിക്കുന്നത്.

നയം തിരുത്തേണ്ടത് അനിവാര്യമാണെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമമന്ത്രി മനേക ഗാന്ധി പ്രതികരിച്ചു. ഒരു സ്ത്രീ ഗര്‍ഭിണിയായാല്‍ കുട്ടി ഏതു ലിംഗത്തില്‍പെട്ടതാണെന്ന് അവളെ അറിയിക്കേണ്ടത് നിര്‍ബന്ധമാക്കണം. ഇക്കാര്യം രജിസ്റ്റര്‍ ചെയ്യുകയും വേണം. ആദ്യഘട്ടത്തില്‍ തന്നെ ഗര്‍ഭിണിയുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്താല്‍ കുഞ്ഞിന്റെ ജനനം നടക്കുന്നുണ്ടോ ഇല്ലായോ എന്നത് നിരീക്ഷിക്കാന്‍ കഴിയും. ഇത് തന്റെ വ്യക്തിപരമായ ആശയമാണെന്നും ചര്‍ച്ച ചെയ്യത് ഒരു നിലപാടില്‍ എത്തിയിട്ടില്ലെന്നും അവര്‍ ഓള്‍ ഇന്ത്യ റീജണല്‍ എഡിറ്റേഴ്‌സ് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അവര്‍.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!