ആവശ്യത്തിന് ഉറങ്ങാതിരിക്കരുത്… ഹൃദ്രോഗം ക്ഷണിച്ചു വരുത്തലാകും

ഉറക്കം കുറവുളളവര്‍ സൂക്ഷിക്കുക. അടുത്തകാലത്തായി ഹൃദയാഘാതത്തിന് ഇരായകുന്ന 90 ശതമാനം യുവാക്കള്‍ക്കും ഉറക്കക്കുറവ് അനുഭവപ്പെട്ടിരുന്നു. ഉറക്കം കുറവുള്ളവരോ അല്ലെങ്കില്‍ നേരാവണ്ണം ഉറങ്ങാത്തവരോ ആണെന്നാണ് ഗുഡ്ഗാവിലെ ഒരു ആശുപത്രിയുടെ പഠനം സൂചിപ്പിക്കുന്നത്.

ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍ക്കിയിടല്‍ രണ്ടര വര്‍ഷത്തിലധികം 104 രോഗികളിലാണ് പഠനം നടത്തിയത്. 104 പേരില്‍ 68 പേരും ശരാശരി ഉറക്കക്കാരായിരുന്നു. അതായത്, ആറ് മണിക്കൂറില്‍ കുറവു സമയം മാത്രം ഉറങ്ങുന്നവര്‍. വളരെ കുറച്ച് പേര്‍ മാത്രമാണ് ഏഴ് മണിക്കൂറില്‍ അധികം ഉറങ്ങിയിരുന്നവര്‍. മൂന്നില്‍ രണ്ട് രോഗികളും ഉറക്കം തെറ്റിയവരായിരുന്നു. ഉറക്കം തെറ്റുന്നത് വിശപ്പ് അടക്കമുള്ള ആസക്തികളെ നിയന്ത്രിക്കുന്ന പ്രധാന ഹോര്‍മോണുകളായ ലെപ്റ്റിന്‍, ഗെര്‍ലിന്‍ എന്നിവയുടെ പ്രവര്‍നത്തെ താളം തെറ്റിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

മതിയായി ഉറങ്ങാത്ത പുരുഷന്‍മാരില്‍ ഹൃദയാഘാതം വരാനുള്ള സാധ്യത 2 മുതല്‍ 2.6 ഇരട്ടി വരെ കൂടുതലാണെന്ന് വിദഗ്ധര്‍ പറയുന്നു. 1.5 മുതല്‍ 4 ഇരട്ടി വരെ സ്‌ട്രോക്ക് വരാനും ഇത്തരം പുരുഷന്‍മാരില്‍ സാധ്യത കൂടുതലാണ്. ഹൃദയാഘാതത്തിന്റെ മറ്റൊരു കാരണം സ്മാര്‍ട്‌ഫോണുകളുടെ ഉപയോഗമാണ്. രാത്രി ഏറെ വൈകുവോളം സ്മാര്‍ട്‌ഫോണിലും ടാബ്‌ലറ്റിലും നോക്കി ഇരിക്കുന്നവര്‍ക്ക് ഉറക്കം കുറയും. ശരീരത്തിലെ മെലാറ്റോണിന്റെ അളവ് കുറയാന്‍ സ്മാര്‍ട്‌ഫോണ്‍ ഉപയോഗം ഇടയാക്കുമെന്നതിനാലാണ് ഇത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!