ഹൃദയത്തിനായി ആരോഗ്യകരമായ ചുറ്റുപാട് സൃഷ്ടിക്കാന്‍ ഒരുമിച്ച് പ്രയത്‌നിക്കാം

  • ലോകഹൃദയ ദിനം

Wordheartdaypicതിരുവനന്തപുരം:  ഹൃദയത്തെയും രക്തധമനികളെയും ബാധിക്കുന്ന രോഗങ്ങള്‍ ലോകത്തെ ഏറ്റവും വലിയ മരണകാരണമായി മാറിക്കഴിഞ്ഞു. 1.7 കോടി മനുഷ്യരാണ് പ്രതിവര്‍ഷം ഹൃദയസംബന്ധമായ രോഗങ്ങളാള്‍ മരണത്തിന് കീഴടങ്ങുന്നത്. വ്യായാമമില്ലായ്മയും പുകവലിയും ഡയബറ്റിസിനും രക്തസമ്മര്‍ദ്ദത്തിനുമൊപ്പം വര്‍ദ്ധിക്കുന്നത് ഇ്ന്ത്യയില്‍ പ്രശ്‌നം അതീവ ഗുരുതരവും സങ്കീര്‍ണവുമാക്കുകയാണ്.

ഹൃദയത്തിന്റെ പ്രാധാന്യം മറക്കാതിരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സെപ്റ്റംബര്‍ 29 ലോക ഹൃദയ ദിനമായി ആചരിക്കുന്നത്. വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷനും ലോകാരോഗ്യസംഘടനയും യുനസ്‌കോയും സംയുക്തമായാണ് ലോകഹൃദയ ദിനാചരണം നടത്തുന്നത് .

‘ഹൃദയത്തിന് ആരോഗ്യകരമായ ചുറ്റുപാടുകള്‍’ ഉണ്ടാക്കുക എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം. നാം ജീവിക്കുന്ന, ജോലി ചെയ്യുന്ന, കളിക്കുന്ന സ്ഥലങ്ങളിലെല്ലാം എല്ലാം ഹൃദയാരോഗ്യത്തിന് ഉതകുന്ന ചുറ്റുപാടുകള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യം.

പുകയില ഉപയോഗം പൂര്‍്ണ്ണമായും ഉപേക്ഷിച്ച്, അനാരോഗ്യപരമായ ഭക്ഷണക്രമം ഉപേക്ഷിച്ച്, കൃത്യമായി വ്യായാമം ചെയ്ത്, ശാരീരിക- മാനസിക പരിമുറു്ക്കങ്ങള്‍ ഒഴിവാക്കുന്നത് പ്രോത്സാഹിപ്പിച്ച്, അധിക നേരം ടി.വി. കാണുന്നത് ഒഴിവാക്കി, അമിതമായ മദ്യപാനം അവസാനിപ്പിച്ച്, ഹൃദ്രോഗ സാധ്യതകള്‍ മുന്‍കൂട്ടി മനസിലാക്കിയും തിരുത്തല്‍ നടപടികള്‍ സ്വീകരിച്ചും, ഹൃദയാഘാതകാരണങ്ങളെ മുന്‍കൂട്ടി മനസിലാക്കി അവ തിരിച്ചറിഞ്ഞ് പുതിയ സാഹചര്യം നമുക്ക് ഒരുക്കാം.

‘നടന്നകലൂ ഹൃദ്രോഗത്തില്‍ നിന്നും’ എന്ന ആശയം കൂടി മുന്നോട്ട് വച്ചാണ് ഇന്ത്യയും ലോക ഹൃദയ ദിനം ആചരിക്കുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!