ഭക്ഷണം ശാസ്ത്രീയമായി ക്രമീകരിക്കുന്നതെങ്ങനെ

ഭക്ഷണം ശാസ്ത്രീയമായി ക്രമീകരിക്കുന്നതെങ്ങനെ

ശാസ്ത്രീയമായ രീതിയില്‍ ഭക്ഷണം ക്രമീകരിക്കുകയും ഓരോ നേരവും അതനുസരിച്ച് ഭക്ഷിക്കുകയും ചെയ്യുന്നത് ഉചിതം.

scientific food

  • 12 ഇഞ്ച് വ്യാസമുള്ള പ്ലേറ്റില്‍ നെടുകെയും കുറുകെയും ഓരോ വരകള്‍ സങ്കല്‍പ്പിക്കുക. അതില്‍ ഒരു ഭാഗത്ത് ഇലക്കറികള്‍, കാരറ്റ്, പയറുകള്‍, ഉള്ളി വര്‍ഗങ്ങള്‍, വെള്ളരിക്ക, കായ തുടങ്ങിയ ലഭ്യമായ പച്ചക്കറികള്‍. മറ്റൊരുഭാഗം പഴം, പേരയ്ക്ക, പപ്പായ തുടങ്ങിയ പഴവര്‍ഗങ്ങള്‍, അടുത്ത ഭാഗത്ത് പാചകം ചെയ്ത ധാന്യങ്ങള്‍ (അരി, ഗോതമ്പ് തുടങ്ങിയവ). തവിടുള്ള അരിയും ഗോതമ്പും തന്നെ ഉപയോഗിക്കുക. മൈദ ഒഴിവാക്കുക. മറ്റൊരു ഭാഗത്ത് പയറുവര്‍ഗങ്ങളോ, ഇറച്ചിയോ, മീനോ. അല്‍പ്പം തൈരോ, പാല്‍, പാലുല്‍പ്പന്നങ്ങളേഖ ഉപയോഗിക്കാവുന്നതാണ്.

 

  • അരി ഉള്‍പ്പെടെയുള്ള ധാന്യങ്ങളുടെ ഉപയോഗം കുറയ്ക്കുക.
  • പ്രാദേശികമായി ലഭ്യമായ പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കുക. പച്ച, മഞ്ഞ, ഓറഞ്ച്, ചുവപ്പ് നിറങ്ങളിലുള്ള (മഴവില്ല് വിപ്ലവം) പഴങ്ങളും പച്ചക്കറികളുമാണ് നല്ലത്.
  • വറുക്കുന്നതിനു പകരം വേവിച്ച ഭക്ഷണങ്ങള്‍ ഉപയോഗിക്കുക.
  • ഭക്ഷണം വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് കഴിവതും കുറയ്ക്കുക
  • അരി, ഗോതമ്പ് തുടങ്ങിയ കാര്‍ബോഡ്രൈറ്റ് കൂടതലായുള്ള ഭക്ഷണം കുറയ്ക്കുക. അരിയില്‍ 70 ശതമാനവും ഗോതമ്പില്‍ 60 ശതമാനവും കാര്‍ബോഹൈഡ്രേറ്റ്‌സ് അടങ്ങിയിട്ടുണ്ട്. അധികമുള്ള കാര്‍ബോഹൈഡ്രേറ്റ്‌സ് കൊഴുപ്പായി മാറി കരളിലും ശരീരത്തിലും അടിഞ്ഞുകൂടും.

FOOD TABLE


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!