ആരോഗ്യകരമായ ഒരു മനസിന് ഉടമയാകൂ

ഹൃദ്രോഗം, ഹൃദയത്തിന്റെ രോഗം, കരൾ രോഗം കരളിന്റെ രോഗം അതുപോലെ മനോരോഗം എന്നത് തലച്ചോറിന്റെ പ്രവർത്തന വൈകല്യംമൂലം ഉണ്ടാകുന്ന ഒരു രോഗമാണ്.

ഉറക്കക്കുറവ്, അവ്യക്തമായ ദുഃഖം, ഒരുതരം ഭീതി കലർന്ന വെപ്രാളം, നിയന്ത്രണാതീതമായ ദേഷ്യം, അർത്ഥമില്ലാത്ത സംശയങ്ങൾ തുടങ്ങിയവ ഒരു പരിധിവരെ മനുഷ്യസഹജമാണ്. എന്നാൽ പൂർണ്ണമായും അങ്ങനെയാണെന്ന് പറയാനുമാവില്ല. സുഹൃത്തുകൾ, കുടുംബാംഗങ്ങൾ, സഹപ്രവർത്തകർ തുടങ്ങിയവരെ ഇത്തരം സാഹചര്യങ്ങളിൽ പലവഴി നമ്മൾ ആശ്വസിപ്പിക്കും. എന്നാൽ ആരും ഒരു മനോരോഗ വിദഗ്ധന്റെ കൂടി സഹായം തേടാൻ ഉപദേശിക്കാറില്ല.

കാരണം അതൊരു കുറച്ചിലായി കാണുന്നവരാണ് ഏറെയും. അന്തസിനും, അഭിമാനത്തിനും കോട്ടം തട്ടാതെ രഹസ്യമായിതന്നെ മനോരോഗവിദഗ്ദ്ധരെ സമീപിക്കാവുന്ന സംവിധാനങ്ങളാണ് ഇന്ന് നമ്മുക്ക് ചുറ്റുമുള്ളത്. മുതിർന്നവരെപ്പോലെ തന്നെ കുട്ടികളുടെ കാര്യത്തിലും മാനസിക സംഘർഷങ്ങളും വൈകല്യങ്ങളും വർദ്ധിച്ചു വരുന്ന കാലമാണിത്.

ആശയവിനിമയത്തിനു പ്രയാസം, പഠന വൈകല്യം, ബുദ്ധിമാന്ദ്യം, പെരുമാറ്റ വൈകല്യം തുടങ്ങി കുട്ടികളെ മാനസിക വൈകല്യങ്ങളിലേക്ക് തള്ളിവിടാവുന്ന ലക്ഷണങ്ങളെല്ലാം തുടക്കത്തിലേ ശ്രദ്ധിച്ചാൽ അനുകൂലമാക്കി മാറ്റാൻ സാധിക്കും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!