മരിച്ചെന്ന് വിധിയെഴുതി മോർച്ചറിയിലെത്തിച്ച രോഗി കണ്ണു തുറന്നു

PATIENT open eyeമുംബെ: മരിച്ചെന്നു ഡോക്ടർ വിധിയെഴുതി മോർച്ചറിയിലെത്തിച്ച രോഗി പോസ്റ്റ്‌മോർട്ടത്തിന് നിമിഷങ്ങൾക്ക് മുൻപ് കണ്ണ് തുറന്നു. മുംബൈയിലെ സിയേൺ ആശുപത്രിയിൽ അരങ്ങേറിയത് ഏവരെയും ഞെട്ടിച്ച നാടകീയ രംഗങ്ങൾ.

മുംബെയിലെ സുലോചന ഷെട്ടി തെരുവിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ 45കാരനെ സിയേൺ പോലീസും നാട്ടുകാരും ചേർന്നാണ് ഇന്നലെ രാവിലെ 11 മണിയോടെ ലോകമാന്യ തിലക് ജനറൽ ആശുപത്രിയിലെത്തിച്ചത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ചീഫ് മെഡിക്കൽ ഓഫീസർ നാഡിപരിശോധിച്ച് രോഗി മരിച്ചെന്നു വിധിയെഴുതിയതോടെ കാഷ്വാലിറ്റി വിഭാഗത്തിൽ നിന്നും ഉടൻ തന്നെ മോർച്ചറിയിലേക്കു മാറ്റി.

പോസ്റ്റ്‌മോർട്ടം ചെയ്യാനായി ആശുപത്രിയുടെ മുകൾ നിലയിലേക്ക് കൊണ്ടുപോകുമ്പോൾ ആശുപത്രി തൊഴിലാളികളൾ ശരീരത്തിൽ ജീവനുണ്ടെന്ന് കണ്ടെത്തിയത്. ഉടൻ തന്നെ വിവരം രോഗിയെ പരിശോധിച്ച ഡോക്ടറെ ധരിപ്പിച്ചു, കാര്യം അറിഞ്ഞ ഉടനെ മെഡിക്കൽ ഓഫീസർ കാഷ്വാലിറ്റിയിലെ റിപ്പോർട്ട് തിരുത്തി രോഗിയെ ഇ്.എൻ.ടി വിഭാഗത്തിലേക്ക് മാറ്റി.

സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. റിപ്പോർട്ട് ആവശ്യപ്പെട്ട് ആശുപത്രിയുടെ മേലധികാരികൾക്ക് പോലീസ് കത്തയച്ചു. രോഗിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ തിരിച്ചറിയാൻ പോലീസിന് സാധിച്ചിട്ടില്ല. പ്രാഥമിക നിഗമനത്തിൽ രോഗിക്ക് 45 വയസ്സുണ്ടാകുമെന്നു മാത്രമേ സ്ഥിരീകരിച്ചിട്ടുള്ളൂ. രോഗി ഇപ്പോൾ ചെവിയിൽ ബാധിച്ച അണുബാധയ്ക്ക് ഇഎൻടി വിഭാഗത്തിൽ ചികിത്സയിലാണ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 2
error: Content is protected !!