മെഡിക്കൽ സ്‌റ്റോറുകൾ അടച്ചിട്ട് സമരം

ഡൽഹി : ഓൺലൈൻ മരുന്നുവിൽപ്പനയ്ക്ക് നിയമസാധുത നൽകാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ മെഡിക്കൽ സ്‌റ്റോർ ഉടമകളുടെ രാജ്യവ്യാപക കടയടപ്പ് സമരം തുടങ്ങി.

ഓൾ ഇന്ത്യ ഓർഗനൈസേഷൻ ഓഫ് കെമിസ്റ്റ് ആൻഡ് ഡ്രഗിസ്റ്റിന്റെ (എഐഒസിഡി) നേതൃത്വത്തിലാണ് കടയടപ്പ് സമരം. പൊതുജനങ്ങളുടെ ആരോഗ്യവും 30 സംസ്ഥാനങ്ങളിലായുള്ള 8.5 ലക്ഷം കെമിസ്റ്റുകളുടെ താല്പര്യവും സംരക്ഷിക്കുന്നതിന് വേണ്ടിയാണ് രാജവ്യാപകമായി കടയടപ്പ് സമരത്തിന് ആഹ്വാനം നൽകിയിരിക്കുന്നതെന്ന് എ.ഐ.ഒ.സി.ഡി പ്രസിഡന്റ് ജെ.എസ്.ഷിൻഡെ പ്രതികരിച്ചു. അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങും.

ഓൾ കേരള കെമിസ്റ്റ്‌സ് ആൻഡ് ഡ്രഗിസ്റ്റ്‌സ് അസോസിയേഷനാണ് കേരളത്തിൽ സമരത്തിന് നേതൃത്വം നൽകുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!