ഉമിനീരിലും മൂത്രത്തിലും സിക വൈറസിന്റെ സാന്നിധ്യം കണ്ടെത്തി

റിയോ ഡി ജെയിനെറോ (ബ്രസീൽ): സിക വൈറസ്‌ ബാധിച്ച രണ്ടു രോഗികളുടെ ഉമിനീരിലും മൂത്രത്തിലും വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായി ഗവേഷകർ. ഓസ്‌വാൾഡൊ ക്രൂസ്‌ ഫൗണ്ടേഷനിലെ ഗവേഷകരാണു സിക രോഗികളുടെ ഉമിനീരിലും മൂത്രത്തിലും സജീവമായ വൈറസിന്റെ സാന്നിധ്യം ഇതാദ്യമായി സ്ഥിരീകരിച്ചത്‌. എന്നാൽ, ഇവ വഴി രോഗം പകരുമോയെന്ന്‌ ഇനിയും സ്ഥിരീകരിച്ചിട്ടില്ല. ഈഡിസ്‌ കൊതുകുവഴി മാത്രമല്ല, ശാരീരിക ബന്ധത്തിലൂടെയും രക്തദാനത്തിലൂടെയും സിക വൈറസ്‌ പകരുമെന്നു നേരത്തേ കണ്ടെത്തിയിരുന്നു.

സിക വൈറസുകൾ അപകടകരമായ രീതിയിൽ വളരുന്നതായാണ്‌ ലോകാരോഗ്യ സംഘടന മൂന്നാര്റിയിപ്പ്‌ നൽകിയിരിക്കുന്നത്‌. വൈറസിനെതിരെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിട്ടുണ്ട്‌.

സിക വൈറസുകൾ ഇന്ത്യയിലേക്ക്‌ പടരാതിരിക്കുന്നതിന്‌ രോഗം ബാധിച്ചിരിക്കുന്ന രാജ്യങ്ങളിലേക്കുള്ള സഞ്ചാരം പരമാവധി ഒഴിവാക്കണമെന്നാണ്‌ ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം. സിക വൈറസുകൾ ഇന്ത്യയിൽ ഇതുവരെ എത്തിയിട്ടില്ലെന്നാണ്‌ റിപ്പോർട്ടുകൾ. 1947 കാലഘട്ടത്തിൽ ഉഗാണ്ടയിലെ സിക വനത്തിലുള്ള കുരങ്ങുകളിലാണ്‌ രോഗം ആദ്യമായി കണ്ടെത്തിയത്‌. കൊതുകുകളിലൂടെയാണ്‌ രോഗം പടരുന്നത്‌. മഞ്ഞപ്പനി , ചിക്കൻഗുനിയ, ഡെങ്കിപ്പനി എന്നിവയൊക്കെ പടർത്തുന്ന ഈഡിപ്പസ്‌ കൊതുകുകളിലൂടെയാണ്‌ രോഗം പടരുന്നത്‌.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!