പെപ്‌സിയില്‍ പൂപ്പല്‍; വില്‍പ്പന നിരോധിച്ചു

pepsiതിരുവനന്തപുരം: പെപ്‌സി ബോട്ടിലില്‍ ഫംഗസ് ബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് വില്‍പ്പന തടഞ്ഞു. ജനുവരി ഏഴിന് ഇറങ്ങിയ ബാച്ച് പെപ്‌സിക്കാണ് സംസ്ഥാന ഭക്ഷ്യ സുരക്ഷാ വിഭാഗം നിരോധനം ഏര്‍പ്പെടുത്തിയത്.

തിരുവനന്തപുരം പാങ്ങോട് മില്‍ട്ടറി ക്യാമ്പില്‍ നിന്ന് വാങ്ങിയ പെപ്‌സിയുമായി ഉപഭോക്താവ് ഭക്ഷ്യ സുരക്ഷാ വിഭാഗത്തെ സമീപിക്കുകയായിരുന്നു. കുപ്പിക്കുള്ളില്‍ പാളിയായിട്ടാണ് ഫംഗസ് കണ്ടെത്തിയത്. തുടര്‍ന്ന് ലാബില്‍ പരിശോധനയ്ക്ക് അയച്ച ബോട്ടിലില്‍ ഫംഗസ് സ്ഥിരീകരിച്ചു. ബിഎന്‍ 5414 ബിഒ 7 എഎസ് ബാച്ചിന്റെ വില്‍പ്പനയാണ് തടഞ്ഞിട്ടുള്ളത്. ജനുവരി ഏഴാണ് ഈ ബാച്ചിന്റെ നിര്‍മ്മാണ തീയതി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!