സ്‌നിക്കേഴ്‌സിലും മാഴ്‌സിനും മില്‍ക്കിവേയിലുമെല്ലാം പ്ലാസ്റ്റിക്; മിഠായികള്‍ കമ്പനി തിരികെ വിളിച്ചു

snickersപ്ലാസ്റ്റിക് കലര്‍ന്നെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അമേരിക്കന്‍ മിഠായി കമ്പനിയായ മാഴ്‌സ് അതിന്റെ ഉല്‍പ്പന്നങ്ങള്‍ 55 രാജ്യങ്ങളില്‍ നിന്ന് പിന്‍വലിച്ചു. മാഴ്‌സ്, സ്‌നിക്കേഴ്‌സ്, മില്‍ക്കി വേ തുടങ്ങിയ മിഠായികളും സെലിബ്രേഷന്‍ ബോക്‌സുകളുമാണ് തിരികെ വിളിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജൂണ്‍ 2016 മുതല്‍ ജനുവരി 2017 വരെ ഉപയോഗിക്കാമെന്ന് രേഖപ്പെടുത്തിയിട്ടുള്ള മിഠായികള്‍ കഴിക്കരുതെന്നും കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്. മാഴ്‌സിന്റെ നെതര്‍ലന്‍ഡ്‌സിലെ നിര്‍മ്മാണ കേന്ദ്രത്തിലുണ്ടാക്കിയ മിഠായികളിലാണ് പ്ലാസ്റ്റിക് കടന്നു കൂടിയത്. ജനുവരി എട്ടിന് ജര്‍മനിയില്‍ ഒരു ഉപഭോക്താവ് സ്‌നിക്കേഴ്‌സിനുള്ളില്‍ ചുവന്ന നിറത്തില്‍ പ്ലാസ്റ്റിക് കണ്ടെത്തിയതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!