ചങ്ങാതിയായി മണി വീണ്ടും വരുന്നു; വിനയന്‍ ചിത്രത്തിന്റെ ആദ്യപോസ്റ്റര്‍ പുറത്തിറങ്ങി

ചങ്ങാതിയായി മണി വീണ്ടും വരുന്നു;  വിനയന്‍ ചിത്രത്തിന്റെ  ആദ്യപോസ്റ്റര്‍ പുറത്തിറങ്ങി

മരണത്തിനും തോല്‍പ്പിക്കാനാകാത്തവരാണ് കലാകാരന്മാരെന്ന് പറയാറുണ്ട്. നടന്‍ കലാഭവന്‍ മണിയുടെ കാര്യത്തില്‍ ഈ പറച്ചില്‍ നൂറ്റിയൊന്നുവട്ടം ശരിയുമാണ്. മണി അകാലത്തില്‍ പൊലിഞ്ഞിട്ട് മാര്‍ച്ച് 6ന് രണ്ടുവര്‍ഷം തികഞ്ഞു. ചാലക്കുടിക്കാരന്റെ പാട്ടുകളുടെ ഓര്‍മ്മയ്ക്ക് മുന്നില്‍ മലയാളികള്‍ വീണ്ടും നിറകണ്ണുകളോടെ നിന്നു. ചാലക്കുടിക്കാരുടെ ചങ്ങാതിയായ മണിയുടെ ജീവിതം അഭ്രപാളിയിലെത്തിക്കുന്ന വിനയന്‍ ചിത്രം അവസാനവട്ട മിനുക്കുപണികളിലാണ്. മണിയുടെ ഓര്‍മ്മദിനത്തില്‍ ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ എന്ന ചിത്രത്തിന്റെ ആദ്യപോസ്റ്റര്‍ സംവിധായകന്‍ ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചു. ഓട്ടോയില്‍ നിന്നും കൈവീശിയിറങ്ങുന്ന മണിയാണ് പോസ്റ്ററില്‍. ടിവി താരം ശെന്തിളാണ് കലാഭവന്‍ മണിയായയെത്തുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!