ഇതൊക്കെ കുറേ കണ്ടതാ; മാറിട പ്രതിഷേധത്തില്‍ നിന്നൊഴിഞ്ഞുമാറി ബെര്‍ലുസ്‌കോനി

ഇതൊക്കെ കുറേ കണ്ടതാ;  മാറിട പ്രതിഷേധത്തില്‍  നിന്നൊഴിഞ്ഞുമാറി ബെര്‍ലുസ്‌കോനി

ഇറ്റലിയിലെ പൊതുതെരഞ്ഞെടുപ്പില്‍ വോട്ടുരേഖപ്പെടുത്താനെത്തിയ മുന്‍ പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലുസ്‌കോനിക്ക് മുന്നിലേക്ക് അര്‍ദ്ധനഗ്‌നയായ യുവതിയുടെ പ്രതിഷേധം. ഒരുനിമിഷം അന്തിച്ച ബുര്‍ലുസ്‌കോനി ഒന്നും മിണ്ടാതെ തിരിച്ചുനടന്നു. ‘ബെര്‍ലുസ് കോനി, താങ്കള്‍ കാലഹരണപ്പെട്ടു’ എന്ന് നെഞ്ചെത്തെഴുതി വച്ചാണ് നിരവധി മാധ്യമങ്ങള്‍ക്കു മുന്നിലൂടെയെത്തിയ യുവതി ചാടിവീണത്.

ഒടുവില്‍ പൊലീസെത്തി യുവതിയെ പൊക്കിയെടുത്തുമാറ്റുകയായിരുന്നു. നിരവധി ലൈംഗികാരോപണങ്ങള്‍ നേരിടുന്ന നേതാവാണ് ബെര്‍ലുസ്‌കോനി. മുമ്പും പലവട്ടം ഈ മാറിടം കാട്ടല്‍ പ്രതിഷേധം കണ്ടിട്ടുള്ളയാളുമാണ് അദ്ദേഹം.

 

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!