ഐ.എഫ്.എഫ്‌.കെയുടെ പാസ് സുരഭി കൈപ്പറ്റി, സമാപന സമ്മേളനത്തിന് വൈകി ക്ഷണിച്ചു, എത്താനാകില്ല

ഐ.എഫ്.എഫ്‌.കെയുടെ പാസ് സുരഭി കൈപ്പറ്റി, സമാപന സമ്മേളനത്തിന് വൈകി ക്ഷണിച്ചു, എത്താനാകില്ല

തിരുവനന്തപുരം: ഐ.എഫ്.എഫ്.കെയുടെ അണിയറ പ്രവര്‍ത്തകര്‍ ‘കടക്കു പുറത്തെ’ന്ന് ആക്രോശിച്ച മിന്നാമിനുങ്ങിന്റെ സമാന്തര പ്രദര്‍ശനം തലസ്ഥാനത്ത് നടന്നു. അതില്‍ പങ്കെടുത്ത ശേഷം ഐ.എഫ്.എഫ്.കെയുടെ പ്രധാന വേദിയായ ടാഗോറിലെത്തി, നടി സുരഭി ലക്ഷ്മി ഡെലിഗേറ്റ് പാസ് കൈപ്പറ്റി. എന്നാല്‍, സമാപന സമ്മേളനത്തിലേക്ക് ലഭിച്ച ക്ഷണം സുരഭി ലക്ഷ്മി നിരസിച്ചു.
തനിക്ക് ആവശ്യമുള്ളതിനാലാണ് ഡെലിഗേറ്റ് പാസ് ആവശ്യപ്പെട്ടത്. എടുത്ത വച്ചിട്ടുണ്ടെങ്കില്‍ സ്വീകരിക്കേണ്ടത് കടമയായതിനാലാണ് കൈപ്പറ്റുന്നതെന്ന് സുരഭി ലക്ഷ്മി പ്രതികരിച്ചു.
ദേശീയ പുരസ്‌കാര ജേതാവായ സുരഭി ലക്ഷ്മിയുടെ അസാന്നിദ്ധ്യവും സംസ്ഥാന പുരസ്‌കാര ജേതാവായ രജിഷ വിജയന്റെ സാന്നിദ്ധ്യവും ഉദ്ഘാടനവേദിയിലുണ്ടായത് വിവാദം സൃഷ്ടിച്ചിരുന്നു. തനിക്ക് ക്ഷണമുണ്ടായിരുന്നില്ലെന്ന് സുരഭി തുറന്നു പറയുകയും ചെയ്തിരുന്നു. മിന്നാമിനുങ്ങിനും ഐ.എഫ്.എഫ്.കെയില്‍ ഇടം നല്‍കിയില്ല. തുടര്‍ന്നാണ് തലസ്ഥാനത്ത് സമാന്തര പ്രദര്‍ശനം അരങ്ങേറിയത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!