നടന്‍ ശശി കപൂര്‍ അന്തരിച്ചു

മുംബൈ: പ്രശസ്ത ഹിന്ദി നടനും ചലച്ചിത്ര നിര്‍മാതാവുമായ ശശി കപൂര്‍ (79) അന്തരിച്ചു. 2011ല്‍ പത്മഭൂഷണ്‍ നല്‍കി രാജ്യം ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. 2014 ല്‍ ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരവും ശശി കപൂറിനെ തേടിയെത്തിയിരുന്നു.
ഇരുന്നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ബാല താരമായിട്ടായിരുന്നു തുടക്കം. 1961 ല്‍ പുറത്തിറങ്ങിയ ധര്‍മപുത്രയാണ് ശശി കപൂര്‍ പ്രധാന റോളിലെത്തിയ ആദ്യ ചിത്രം. 12 ഇംഗ്ലീഷ് ചിത്രങ്ങളിലും വേഷമിട്ടു. ആറു ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും ഒരു ചിത്രം സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!