ഒരു അഡാറ് ലവ്: നിയമനടപടികള്‍ സുപ്രീം കോടതി താല്‍ക്കാലികമായി മരവിപ്പിച്ചു

ഒരു അഡാറ് ലവ്: നിയമനടപടികള്‍ സുപ്രീം കോടതി താല്‍ക്കാലികമായി മരവിപ്പിച്ചു

ഡല്‍ഹി: ഒരു അഡാറ് ലവിലെ വിവാദ ഗാനം മാണിക്യ മലരായ പൂവിക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് സുപ്രീം കോടതി താല്‍ക്കാലികമായി തടഞ്ഞു. വിവിധ സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറുകളും സുപ്രീം കോടതി സ്‌റ്റേ ചെയ്തു. കേസില്‍ വിശദമായ വാദം കേട്ടശേഷം കൂടുതല്‍ നടപടികള്‍ സ്വീകരിക്കും.
ഇക്കാര്യത്തില്‍ ഹൈക്കോടതിയെ സമീപിക്കാമായിരുന്നില്ലേയെന്ന് കോടതി ചോദിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ കേസുകള്‍ നടത്തുന്നതിലെ ബുദ്ധിമുട്ടു മനസിലാക്കണമെന്ന വാദം കൂടി അംഗീകരിച്ചാണ് സിനിമയിലെ നായിക പ്രിയാ വാര്യര്‍ നല്കിയ ഹര്‍ജിയില്‍ താല്‍ക്കാലിക നടപടി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!