തലവെട്ടമാറ്റിയ നിലയില്‍ കിട്ടിയ മൃതദേഹം നടിയുടേത്; ഭര്‍ത്താവും കാമുകിയായ നടിയും അറസ്റ്റില്‍

chennai-actress-sasirekhamurder case  ramesh, lawkiya kashivചെന്നൈ: ചെന്നൈയില്‍ ഒരു മാസം മുന്‍പ് കണ്ടെത്തിയ അജ്ഞാത മൃതദേഹം സിനിമാ താരത്തിന്റേതെന്ന് പോലീസ് തിരിച്ചറിഞ്ഞു. ഉടലില്‍ നിന്ന് തലയറുത്തു മാറ്റിയ നിലയില്‍ കണ്ടെത്തിയത് സിനിമാ താരം ശശിരേഖയെ (32). ശശിരേഖയുടെ ഭര്‍ത്താവ് രമേശ് (36), ഇയാളുടെ കാമുകിയും നടിയും മോഡലുമായി കോകില്യ കശിവ് (22) എന്നിവര്‍ അറസ്റ്റില്‍.

ചെന്നൈയ്ക്ക് സമീപം രാമപുരത്ത് ജനുവരി അഞ്ചിനാണ് മാലിന്യകൂമ്പാരത്തില്‍ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയത്. രമേശും കാമുകിയും പിടിയിലായ തോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. വിവാഹമോചിതയും ഒരു കുട്ടിയുടെ അമ്മയുമായ ശശിരേഖയെ 2015 ഓഗസ്റ്റിലാണ് രമേശ് വിവാഹം ചെയ്തത്. എന്നാല്‍ കോകില്യയുമായുള്ള ബന്ധത്തെ ചൊല്ലി ഇരുവരും കലഹം പതിവായിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയി, ഗാര്‍ഹിക പീഡനം തുടങ്ങി രമേശിനെതിരെ ശശിരേഖ പരാതിയും നല്‍കിയിരുന്നുവെന്ന് പോലീസ് പറയുന്നു. അടുത്തകാലത്ത് റിലീസ് ചെയ്യാനിരിക്കുന്ന ചില ചിത്രങ്ങളിലും ശശിരേഖ സുപ്രധാന വേഷങ്ങള്‍ ചെയ്തിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!