നടി ശാന്തികൃഷ്ണ വീണ്ടും വിവാഹമോചിതയായി

santhi krishna divorceനടി ശാന്തികൃഷ്ണ വീണ്ടും വിവാഹമോചിതയായി. അമേരിക്കയില്‍ വ്യവസായിയായ ഭര്‍ത്താവ് ബജോര്‍ സദാശിവനുമായുള്ള വിവാഹബന്ധമാണ് വേര്‍പിരിഞ്ഞത്. ഇരുവരും കര്‍ണാടകയിലെ കുടുംബകോടതിയിലാണ് വിവാഹമോചനക്കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ബന്ധം പിരിയാന്‍ സമ്മതമാണെന്ന് ഇരുവരും കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്ന് വിവാഹമോചനം അനുവദിച്ചുകൊണ്ട് കോടതി ഉത്തരവായി.കൊല്ലം സ്വദേശിയായ ബജോര്‍ സദാശിവനും ശാന്തികൃഷ്ണയും 18വര്‍ഷം മുമ്പാണ് വിവാഹിതരായത്. ബന്ധം വേര്‍പ്പെടുത്താന്‍ ഇരുവരും സംയുക്തമായി തീൂരുമാനിച്ചതായാണ് അറിയുന്നത്.ആദ്യം ശാന്തികൃഷ്ണ നടന്‍ ശ്രീനാഥിനെയാണ് വിവാഹം ചെയ്തിരുന്നത്. പിന്നീട് ഇരുവരും വിവാഹമോചിതരായതിന് ശേഷം 1998ലാണ് ബജോര്‍ സദാശിവനെ ശാന്തികൃഷ്ണ വിവാഹം കഴിക്കുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!