ദണ്ഡുപാള 2 ല്‍ നടി സഞ്ജന ഗല്‍റാണിയുടെ നഗ്നദൃശ്യങ്ങള്‍ പുറത്ത്

ദണ്ഡുപാള 2 ല്‍ നിന്ന് സെന്‍സര്‍ബോര്‍ഡ് നീക്കം ചെയ്ത നടി സഞ്ജന ഗല്‍റാനിയുടെ നഗ്നദൃശ്യങ്ങള്‍ പുറത്തായി. കന്നഡ-തെലുങ്ക് ഭാഷകളില്‍ നിര്‍മ്മിച്ച ചിത്രം കഴിഞ്ഞ ആഴ്ചയിലാണ് റിലീസ് ചെയ്തത്. റിലീസിംഗിനു പിന്നാലെയാണ് വിവാദം.

ഗൂഢാസംഘത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ ചോദ്യം ചെയ്യലിനിടെ നഗ്നയാക്കുന്നതും പോലീസ് ഉദ്യോഗസ്ഥന്റെ ഷൂസ് കടിപ്പിക്കുന്നതുമടക്കമുള്ള ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. എന്നാല്‍, ചിത്രത്തില്‍ താന്‍ നഗ്നയായി അഭിനയിച്ചിട്ടില്ലെന്നും പ്രചരിക്കുന്ന ചിത്രങ്ങള്‍ മോര്‍ഫ് ചെയതതാകാമെന്നും നടി സഞ്ജന ഗല്‍റാണി പ്രതികരിച്ചു. അണിയറ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ടെങ്കില്‍ ചിത്രത്തിന്റെ പ്രവര്‍ത്തകരില്‍ നിന്നാകാമെന്നും നടി കൂട്ടി ചേര്‍ത്തു.

മുപ്പതിലധികം സീനുകള്‍ മാറ്റിയശേഷമാണ് സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് റിലീസിംഗ് അനുമതി നല്‍കിയിരുന്നത്. സഞ്ജന ഗല്‍റാനിക്കു പുറമേ പൂജാ ഗാന്ധി, രവിശങ്കര്‍, മകരാന്‍ദ് ദേശ്പാണ്ഡെ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിച്ചിട്ടുള്ളത്.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!