ദൈവമേ… പശുവോ ? പേടിച്ച് വിരണ്ട് സെന്‍സര്‍ ബോര്‍ഡ്…കലിപ്പടക്കി സലിംകുമാര്‍

ദൈവമേ… പശുവോ ? പേടിച്ച് വിരണ്ട് സെന്‍സര്‍ ബോര്‍ഡ്…കലിപ്പടക്കി സലിംകുമാര്‍

മലയാളത്തിന്റെ പ്രിയതാരം സലിംകുമാര്‍ സംവിധാനം ചെയ്ത പുതിയ ചിത്രം ‘ദൈവമേ കൈതൊഴാം K. കുമാറാകണം’ എന്ന ചിത്രത്തിലെ പശുവിനെ സെന്‍സര്‍ബോര്‍ഡ് വെട്ടിയെന്ന് പരാതി. പശുവിനെ കാണിച്ചാല്‍ വര്‍ഗീയത കടന്നുവരുമെന്ന വിചിത്രന്യായമാണ് സെന്‍സര്‍ബോര്‍ഡ് ഉയര്‍ത്തിയതെന്നും ചിത്രത്തിന്റെ റിലീസിങ്ങ് മുടങ്ങുമെന്നതിനാലാണ് കോടതിയെ സമീപിക്കാത്തതെന്നും സലിംകുമാര്‍ പറഞ്ഞു. പശു കടന്നുവരുന്ന രംഗങ്ങളൊഴിവാക്കിയാണ് ചിത്രം തിയറ്ററുകളിലെത്തിയിരിക്കുന്നത്. ഒരു കാര്യത്തെയും വിമര്‍ശിക്കാനാവാത്ത സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് റിലീസായ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!