മമ്മൂട്ടി ചിത്രം പുള്ളിക്കാരന്‍ സ്റ്റാറിന്റെ ആദ്യ ഗാനമെത്തി

മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാകുന്ന പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രത്തിലെ ആദ്യ ഗാനമെത്തി.  ‘ചേട്ടായിമാരേ, ആടാനും പാടാനും റെഡി ആയിക്കോ!’ എന്ന കിടിലന്‍ ആഹ്വാനവുമായാണ് പോസ്റ്റര്‍ ആരാധകരിലേയ്‌ക്കെത്തിയത്. ശ്യാംധര്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. സെവന്‍ത് ഡേ എന്ന പൃഥ്വിരാജ് ചിത്രത്തിന് ശേഷം ശ്യാംധര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തില്‍ ഇടുക്കിക്കാരനാണ് മമ്മൂക്ക. അധ്യാപകരെ പഠിപ്പിക്കുന്ന അധ്യാപകന്‍. കൊച്ചിയിലേക്ക് ഈ അധ്യാപക പരിശീലകന്‍ എത്തുന്നതാണ് കഥ. കുടുംബബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ചിത്രം ഒരു ഫാമിലി എന്റര്‍ടെയ്‌നറാണ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!