പുലി മുരുകന്‍ സോഷ്യല്‍മീഡിയയില്‍; പ്രതിഷേധവുമായി സംവിധായകന്‍

pulimurukan-1തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന പുലിമുരുകനിലെ പ്രസക്ത ഭാഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതില്‍ അതൃപ്തി രേഖപ്പെടുത്തി സംവിധായകന്‍ വൈശാഖ് രംഗത്ത്. നിരവധി പേരുടെ കഠിനാധ്വാനത്തിന്റെ ഫലമായ സിനിമ, മൊബൈല്‍ ഷൂട്ട് ചെയ്ത് പ്രചരിപ്പിക്കുന്നത് വേദനാജനകമായ പ്രവര്‍ത്തിയാണെന്ന് വൈശാഖ് ഫേസ് ബുക്കില്‍ കുറിച്ചു.

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

പ്രിയരേ,
ഇത് ഏറെ വേദനിപ്പിക്കുന്നു….
കാടും മലയും താണ്ടി കിലോമീറ്ററുകളോളം നടന്നുപോയിയാണ് ഓരോ ദിവസത്തേയും ഷൂട്ടിങ്ങ് പൂർത്തീകരിച്ചിരുന്നത്. എല്ലാവരും അവരാൽ കഴിയുന്നതെല്ലാം തോളിലേറ്റിയാണ് ആ ദൂരങ്ങളെല്ലാം താണ്ടിയത്. എല്ലാവർക്കും ഉള്ളിൽ ‘പുലിമുരുകൻ’ എന്ന സ്വപ്നം യാഥാർഥ്യമാകുന്ന ദിനം മാത്രമേ ഉണ്ടായിരുന്നുള്ളൂ.. അത്രയധികം പേരുടെ കഠിനാദ്ധ്വാനം ഒരു സിനിമയായി തീയറ്ററുകളിൽ നിറഞ്ഞോടുമ്പോൾ അതിലെ പ്രസക്തഭാഗങ്ങൾ മൊബൈലിൽ ഷൂട്ട് ചെയ്ത് സോഷ്യൽ മീഡിയ വഴി ഷെയർ ചെയ്യുന്നത് തികച്ചും വേദനാജനകമായ പ്രവൃത്തിയാണ്. നിങ്ങളുടെ ആവേശം മനസ്സിലാക്കാവുന്നതാണ്.പക്ഷേ ഓരോ രംഗത്തിനും വേണ്ടി ഒട്ടനവധി പേർ ഒഴുക്കിയ വിയർപ്പുതുള്ളികൾ ഏറെയാണ്. ദയവായി അത്തരം ക്ലിപ്പിംഗ്‌സുകൾ ഷെയർ ചെയ്യാതിരിക്കുക. ചിത്രം പൂർണമായി തീയറ്ററിൽ ഇരുന്നു തന്നെ ആസ്വദിക്കുക.ഇതൊരു അപേക്ഷയായി കണ്ട് എല്ലാവരും ദയവായി സഹകരിക്കുക

സ്നേഹപൂർവം
വൈശാഖ്


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!