പഞ്ചനക്ഷത്ര ഹോട്ടലില്‍ നടിമാരുടെ വാണിഭം, രണ്ടു പേര്‍ അറസ്റ്റില്‍

പഞ്ചനക്ഷത്ര ഹോട്ടലില്‍ നടിമാരുടെ വാണിഭം, രണ്ടു പേര്‍ അറസ്റ്റില്‍

ഹൈദരാബാദ്: നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ നടത്തിയ മിന്നൽ പരിശോധനയിൽ ബോളിവുഡ് നടിമാര്‍ ഉള്‍പ്പെടെയുള്ള ഹൈടെക് പെണ്‍വാണിഭ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി ഹിന്ദി, തെലുങ്ക് ചിത്രങ്ങളില്‍ വേഷമിട്ട റിച്ച സക്‌സേനയും ബംഗാളി ടി.വി സീരിയല്‍ താരമായ ശുബ്ര ചാറ്റര്‍ജിയുമാണ് പിടിയിലായത്. ഇടപാടുകാരില്‍ നിന്ന് ഒരു രാത്രിക്ക് ഒരു ലക്ഷം രൂപ വരെയാണ് ഇവര്‍ ഈടാക്കിയതെന്ന് പൊലീസ് വ്യക്തമാക്കി.

മുംബെയില്‍ നിന്നും തിങ്കളാഴ്ച രാവിലെയാണ് നടികള്‍ ഹൈദരാബാദില്‍ എത്തിയത്.  രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഹൈദരാബാദിലെ താജ് ബഞ്ചാര, താജ് ഡെക്കാന്‍ എന്നിവിടങ്ങളില്‍ നടത്തിയ റെയ്ഡിലാണ് ഇവര്‍ അറസ്റ്റിലായത്. ഇവരില്‍ നിന്ന് നിരവധി മൊബൈല്‍ ഫോണുകളും 55,000 രൂപയും കണ്ടെത്തിയിട്ടുണ്ട്. സംഘത്തിലെ പ്രധാന കണ്ണിയായ ജനാര്‍ദ്ധനന്‍ എന്നയാൾക്കുവേണ്ടി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!