വിമാനത്തിന്റെ വ്യാജന്‍ ഇന്റര്‍നെറ്റില്‍, അന്വേഷണം തുടങ്ങി

വിമാനത്തിന്റെ വ്യാജന്‍ ഇന്റര്‍നെറ്റില്‍, അന്വേഷണം തുടങ്ങി

തിരുവനന്തപുരം: പൃഥ്വിരാജിന്റെ ക്രിസ്മസ് റിലീസ് ചിത്രം ‘വിമാന’ത്തിന്റെ വ്യാജന്‍ ഇന്റര്‍നെറ്റില്‍ എത്തി. കഴിഞ്ഞ വെള്ളിയാഴ്ച തീയറ്ററില്‍ എത്തിയ ചിത്രത്തിന്റെ വ്യാജ പതിപ്പ് തമിഴ് റോക്കേഴ്‌സ് എന്ന വെബ്‌സൈറ്റ് വഴിയാണ് പുറത്തായത്.
സംഭവത്തെക്കുറിച്ച് സൈബര്‍ സെല്‍ അന്വേഷണം തുടങ്ങി. നവാഗതനായ പ്രദീപ് എം. നായര്‍ രചന നിര്‍വഹിച്ച് സംവിധാനം ചെയ്ത ചിത്രം മാജിക് ഫ്രയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് നിര്‍മിച്ചത്. അണിയറ പ്രവര്‍ത്തകരുടെ പരാതിയിലാണ് അന്വേഷണം ആരംഭിച്ചിട്ടുള്ളത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!