നടി പ്രത്യുഷ മരണത്തിനു മുമ്പ് ഗര്‍ഭഛിദ്രം നടത്തി; പരിശോധന റിപ്പോര്‍ട്ട് പുറത്ത്

നടി പ്രത്യുഷ മരണത്തിനു മുമ്പ് ഗര്‍ഭഛിദ്രം നടത്തി; പരിശോധന റിപ്പോര്‍ട്ട് പുറത്ത്

pratyusha banerjeeമുംബൈ: നടി പ്രത്യുഷ ബാനര്‍ജി ആഹത്യയ്ക്കു മുന്‍പ് ഗര്‍ഭഛിദ്രം നടത്തിയിരുന്നുവെന്ന് സ്ഥിരീകരണം. മരണം നടക്കുന്നതിനു തൊട്ടുമുന്‍പുള്ള ഒരു മാസത്തിലാണ് പ്രത്യുഷ ഗര്‍ഭഛിദ്രത്തിന് വിധേയമായത്. തുടര്‍ന്ന് പ്രത്യുഷയ്ക്ക് അണുബാധയുണ്ടായതായും പരിശോധന റിപ്പോര്‍ട്ടുകളുണ്ട്. ഈ റിപ്പോര്‍ട്ട് പൊലീസിനു കൈമാറി.

മുംബൈയിലെ ജെജ ആശുപത്രിയില്‍ ഗര്‍ഭപാത്രകലകളില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം തെളിഞ്ഞത്. എന്നാല്‍ ആരില്‍ നിന്നാണ് പ്രത്യുഷ ഗര്‍ഭം ധരിച്ചതെന്നോ എത്രമാസം മുമ്പാണിത് തുടങ്ങിയ കാര്യങ്ങള്‍ പുറത്തുവന്നിട്ടില്ല.

കാമുകന്‍ രാഹുല്‍ രാജ് സിംഗുമായുള്ള പ്രണയം തകര്‍ന്നതാണ് പ്രത്യുഷയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പുതിയ കണ്ടെത്തലോടെ മരണകാരണം കൂടുതല്‍ ദുരൂഹമാവുകയാണ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!