തിരുവനന്തപുരം: പ്രശാന്ത് നാരായണന് സംവിധാനം നിര്‍വ്വഹിച്ച ‘മഹാസാഗരം’ നാടകം വീണ്ടും അവതരിപ്പിക്കുന്നു. വൈലോപ്പിള്ളി സംസ്കൃതി ഭവന് തുറന്ന വേദിയിലാണ് അവതരണം. ദേശീയഅവാര്‍ഡ് ജേതാവ് സുരഭിലക്ഷ്മിയും തട്ടിക്കയറുന്നുണ്ട്. ഈ മാസം 13, 14, 15 തീയതികളിലാണ് നാടകം അവതരിപ്പിക്കുക. എം.ടി.വാസുദേവന്‍നായരുടെ കൃതികളിലെ കഥാപാത്രങ്ങളെ അണിനിരത്തിയുള്ള നാടകം നേരത്തെ വന്ശ്രദ്ധയാകര്ഷിച്ചിരുന്നു. മോഹന്‍ലാലും മുകേഷും പ്രധാനവേഷത്തിലെത്തിയ ഛായാമുഖി എന്ന പ്രശസ്തനാടകത്തിന്റെ സംവിധായകനാണ് പ്രശാന്ത് നാരായണന്. മഹാസാഗരം കാണാനുള്ള പ്രവേശനം പാസ്സുമൂലം നിയന്ത്രിക്കും. വിളിക്കേണ്ട നമ്പര്‍ 8593033111, 8593011177, 9539633331, 9495042910(അനില്‍ നികേത) 04712297734 (വാസ്തു നികേത)