പ്രണവ് മോഹന്‍ലാലിന്റെ ആദ്യ ചിത്രം തുടങ്ങി, പേര് പുറത്തുവിട്ടു

അങ്ങനെ കേൾക്കാൻ കാത്തിരുന്ന ആ പേര് എത്തി. മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ ആദ്യമായി നായകനാകുന്ന ചിത്രം ‘ആദി’. തിരുവനന്തപുരത്ത് നടന്ന പൂജയിലാണ് പേര് ഒൗദ്യോഗികമായി വെളിപ്പെടുത്തിയത്. പ്രണവ് മോഹന്‍ ലാല്‍ ജീത്തു ജോസഫ് ചിത്രത്തിന് ഔദ്യോഗിക തുടക്കമായി. ചിത്രം ഫാമിലി ത്രില്ലര്‍ ഗണത്തില്‍ പെടുന്നതയിരിക്കുമെന്ന് ജീത്തു ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്. തിരുവനന്തപുരം താജ് ഹോട്ടലില്‍ നടന്ന പ്രൗഡ ഗംഭീരമായ ചടങ്ങില്‍ മോഹന്‍ലാലടക്കമുള്ള താരങ്ങള്‍ പങ്കെടുത്തു. മോഹൻലാലിന്റെ പുതിയ ചിത്രമായ വെളിപാടിന്റെ പുസ്തകത്തിന്റെ ടീസറിന്റെ പ്രദർശനവും ഇതോടൊപ്പം നടന്നു.

മോഹന്‍ലാല്‍ ചിത്രമായ ഒടിയനും, ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പ്രണവ് മോഹന്‍ലാല്‍ അരങ്ങേറ്റ ചിത്രത്തിന്റെയും ചിത്രീകരണം തിരുവനന്തപുരത്താണ് തുടങ്ങുക. ഒടിയന്‍ മോഷന്‍ പോസ്റ്റര്‍ ഇന്നലെ പുറത്തുവന്നിരുന്നു. വി എ ശ്രീകുമാര മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമ പ്രധാനമായും ഹൈദരാബാദ് ഫിലിം സിറ്റി, പാലക്കാട്, ബനാറസ് എന്നിവിടങ്ങളിലാണ് ചിത്രീകരിക്കുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!