സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു; മികച്ച നടന്‍ ഇന്ദ്രന്‍സ്; നടി പാര്‍വതി

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു; മികച്ച നടന്‍ ഇന്ദ്രന്‍സ്; നടി പാര്‍വതി

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനായി ഇന്ദ്രന്‍സ്. നടിയായി രണ്ടാംവട്ടവും പാര്‍വതി. മികച്ച സ്വഭാവനടനായി അലന്‍സിയര്‍. ആളൊരുക്കമെന്ന ചിത്രത്തിലെ ഓട്ടന്‍തുള്ളല്‍ കലാകാരനായുള്ള പ്രകടനമാണ് ഇന്ദ്രന്‍സിനെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്. ടേക്ക്ഓഫ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പാര്‍വതി മികച്ച നടിയായത്. ആറ് അവാര്‍ഡുകളാണ് ടേക്ക് ഓഫ് നേടിയത്. രാഹുല്‍ ജി.നായര്‍ സംവിധാനം ചെയ്ത ഒറ്റമുറി വെളിച്ചമെന്ന ചിത്രമാണ് മികച്ച ചിത്രം.

തൊണ്ടിമുതലും ദൃക്‌സാക്ഷിയുമെന്ന ചിത്രത്തിലെ ഫഹദ് ഫാസിലിന്റെ അഭിനയത്തോട് ഏറ്റുമുട്ടിയാണ് ഇന്ദ്രന്‍സ് മികച്ചനടനായത്. മികച്ചസംവിധായകനായി ലിജോജോസ് പല്ലിശ്ശേരിയും ജനപ്രിയചിത്രത്തിനുള്ള പുരസ്‌കാരം രക്ഷാധികാരി ബൈജുവും നേടി. തൊണ്ടിമുതലും ദൃക്‌സാക്ഷിയുമെന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയ സജീവ്പാഴൂരിനും പുരസ്‌കാരം ലഭിച്ചു. മികച്ച സംഗീതസംവിധായകനായി എം.കെ.അര്‍ജുനന്‍ മാഷിനെ തെരഞ്ഞെടുത്തു. മികച്ച കഥയ്ക്കുള്ള പുരസ്‌കാരം കിണര്‍ എന്ന ചിത്രത്തിന്റെ കഥയെഴുതിയ എം.എ. നിഷാദ് നേടി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!