ഫഹദ് ഫാസിലിനെ നഷ്ടപ്പെടുത്താൻ കഴിയാതിരുന്നതുകൊണ്ടാണ് പത്തൊമ്പതാം വയസിൽ വിവാഹിതയായതെന്നു നസ്റിയ

nazriya nazimഫഹദ് ഫാസിലിനെ നഷ്ടപ്പെടുത്താൻ കഴിയാതിരുന്നതുകൊണ്ടാണ് പത്തൊമ്പതാം വയസിൽ വിവാഹിതയായതെന്നു നസ്റിയ. തനിക്ക് ജീവിതത്തിൽ ഇതിനേക്കാൾ നല്ലൊരു പങ്കാളിയെക്കിട്ടില്ലെന്നു തോന്നി. ഇരുപത്താറു വയസാകുമ്പോൾ വിവാഹം ചെയ്യാമെന്നായിരുന്നു താൻ കരുതിയിരുന്നതെന്ന് നടി പറഞ്ഞു.  പന്ത്രണ്ടു വയസു മൂത്ത ഫഹദിനെ എന്തുകൊണ്ടു വിവാഹം ചെയ്തെന്ന ഒരു സിനിമാ പ്രസിദ്ധീകരണത്തിന്റെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു നസ്റിയ.  നേരത്തെ വിവാഹം നടന്നതുകൊണ്ട് തനിക്ക് നഷ്ടമൊന്നു മുണ്ടായിട്ടില്ല. മാറ്റങ്ങളുമുണ്ടായിട്ടില്ല. വിവാഹത്തിനു മുമ്പെങ്ങനെയായിരുന്നോ അതുപോലെ തന്നെയാണ് ഇപ്പോഴും ജീവിക്കുന്നത്. വ്യക്തി ജീവിതത്തില്‍ നിയന്ത്രണങ്ങളോ ഇടപെടലുകളോ നടത്തുന്ന ഭര്‍ത്താവല്ല ഫഹദെന്നും നടി കൂട്ടിച്ചേര്‍ത്തു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!