‘അമ്പിളി’യാകും സൗബിന്‍

0

സൗബിന്‍ ഷാഹിര്‍ നായകനാകുന്ന പുതിയ ചിത്രമാണ് അമ്പിളി. ജോണ്‍പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യലുക്ക് നടന്‍ ദുല്‍ക്കര്‍ സല്‍മാനാണ് പുറത്തുവിട്ടത്. ഗപ്പി എന്ന കുഞ്ഞുചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരാണ് ‘അമ്പിളി’ക്ക് പിന്നില്‍. ജാതിമത വിദ്വേഷത്താല്‍ കലുഷിതമായ ജീവിതസാഹചര്യങ്ങള്‍ക്കിടയിലും പുഞ്ചിരിതൂടി സ്‌നേഹത്തിന്റെ മുഖമാകുന്ന ചില മനുഷ്യരുണ്ടെന്നും അവരെയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നതെന്നും സംവിധായകന്‍ പറഞ്ഞു. നടി നസ്‌റിയ നസീമിന്റെ സഹോദരന്‍ നിവിന്‍ നസീം ആദ്യമായി സ്‌ക്രീനിലെത്തുന്ന ചിത്രം കൂടിയാണ് അമ്പിളി.

LEAVE A REPLY

Please enter your comment!
Please enter your name here